CricketLatest NewsSports

റോയൽ ചലഞ്ചേഴ്സിന്റെ തുടർച്ചയായ പരാജയം : വേദനിപ്പിക്കുന്ന അനുഭവമെന്ന് കോഹ്ലി

റോയൽ ചലഞ്ചേഴ്സിന്റെ തുടർച്ചയായ പരാജയം വേദനിപ്പിക്കുന്ന അനുഭവമെന്ന് കോഹ്ലി. ഒൻപതാം മത്സരത്തിലും റോയല്‍ ചലഞ്ചേഴ്‌സ് പരാജയപ്പെട്ടതോടെയാണ് പ്രതികരണവുമായി കോഹ്ലി രംഗത്തെത്തിയത്. ടീം ബാറ്റിങില്‍ തകരുന്നതെന്തെന്ന് ഇപ്പോഴും മനസിലാകുന്നില്ലെന്നും , ഈ സീസണില്‍ ഇതുപോലെ ബാറ്റിങ് തകരുന്ന മറ്റൊരു ടീം ഇല്ലെന്നും കോഹ്ലി പറഞ്ഞു.

ഇത്തരത്തിലെ മോശം പ്രകടനത്തെ കുറിച്ച് എന്തു പറയണമെന്ന് അറിയില്ല. ടീമിലെ എല്ലാവരും നന്നായി കളിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും വലിയ സ്കോര്‍ കണ്ടെത്താനാകാതെ എപ്പോഴും ബാറ്റിങ് തകര്‍ന്ന‍ടിയുകയാണെന്നും കോഹ്‌ലി പറഞ്ഞു.

കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ 19 റണ്‍സിന്റെ പരാജയമാണ് കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ഏറ്റു വാങ്ങിയത്. 139 റണ‍്സ് വിജയലക്ഷ്യവുമായി ബാറ്റുചെയ്‌ത ആര്‍ സി ബി 119 റണ്‍സിനാണു പുറത്തായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button