Latest NewsNewsIndia

കശ്മീരില്‍ സമാധാനമുണ്ടാക്കാന്‍ മോദിക്കു മാത്രമേ കഴിയൂവെന്ന് മുഖ്യമന്ത്രി മെഹബുബ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മാത്രമേ ജമ്മു കശ്മീരിലെ സംഘര്‍ഷങ്ങള്‍ പരിഹരമുണ്ടാക്കാന്‍ കഴിയൂവെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കശ്മീരിലെ ജനങ്ങള്‍ക്കായി മോദി എന്തു തീരുമാനമെടുത്താലും അതു രാജ്യം ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നും മെഹബൂബ പറഞ്ഞു. ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പിഡിപി നേതാവായ മെഹബൂബ, ബിജെപിയുമായി സഖ്യത്തിലാണ് സംസ്ഥാനം ഭരിക്കുന്നത്. കശ്മീരിനെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രിക്ക് അധികാരമുണ്ടെന്നും കശ്മീര്‍ താഴ്വരയെ സംഘര്‍ഷങ്ങളില്‍നിന്നും സങ്കീര്‍ണതകളില്‍ നിന്നും മോചിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നു പ്രത്യാശിക്കുന്നതായും മെഹബൂബ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

2015 ഡിസംബറില്‍ ലാഹോര്‍ സന്ദര്‍ശിക്കാന്‍ മോദിയെടുത്ത തീരുമാനം അദ്ദേഹത്തിന്റെ ദൗര്‍ബല്യമല്ല, ശക്തിയാണ് പ്രകടമാക്കിയതെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ കരുത്തുണ്ടായില്ലെന്നും മെഹബൂബ പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button