Latest NewsNewsIndia

ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വിശ്വാസയോഗ്യമായത്: വിമര്‍ശനങ്ങള്‍ക്ക് തെരഞ്ഞെടുപ്പു കമ്മീഷന്റെ മറുപടി

ഡല്‍ഹി : ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വിശ്വാസയോഗ്യമായതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍. എന്നാല്‍ തെരഞ്ഞെടുപ്പുകളില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് പിന്‍മാറില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ലോകത്തെവിടെയും ഉപയോഗിക്കുന്നതിനെക്കാള്‍ വിശ്വാസയോഗ്യമാണ് ഇന്ത്യയിലെ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തു വിട്ട സ്ഥിതി വിവര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വിവിപാറ്റ് സംവിധാനം എല്ലാ യന്ത്രങ്ങളുമായും ബന്ധപ്പെടുത്തുമെന്നും കമ്മീഷന്‍ പ്രഖ്യാപിച്ചു. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങള്‍ എല്ലാം തള്ളിക്കളഞ്ഞു കൊണ്ടാണ് 62 പേജുള്ള സ്ഥിതിവിവര റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തു വിട്ടത്. ഇവിഎം ഇതുവരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പുകള്‍ ചൂണ്ടിക്കാട്ടി ഏറെ പരീക്ഷണങ്ങള്‍ അതീജീവിച്ചാണ് ഇവിഎം ഉപയോഗിച്ചുള്ള വോട്ടെടുപ്പിലേക്ക് രാജ്യം നീങ്ങിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ രാജ്യത്തെയും പുറത്തെയും ജനതയ്ക്ക് വിശ്വാസമുണ്ടാകാന്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈയ്യിലുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്താമെന്ന് ഒരാള്‍ക്ക് പോലും ഇതുവരെ തെളിയ്ക്കാനായില്ല. ആര്‍ക്ക് വോട്ട് ചെയ്തു എന്ന് വോട്ടര്‍ക്ക് രേഖപ്പെടുത്തി നല്കുന്ന വിവിപാറ്റ് സംവിധാനം എല്ലാ യന്ത്രങ്ങളുമായും ബന്ധിപ്പിക്കും എന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച ചേരുന്ന സര്‍വ്വകക്ഷി യോഗത്തിന്നു മുന്നോടിയായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ സന്ദേശം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്കുന്നുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button