Nattuvartha

കുടുംബശ്രീ കലാ കായികമേള അരങ്ങ് 2017

വയനാട് : അരങ്ങ് 2017 എന്ന പേരിൽ സംസ്ഥാന തല കലാ കായികമേള സംഘടിപ്പിക്കാനൊരുങ്ങി കുടുംബശ്രീ. സംസ്ഥാനത്ത് 2.77 ലക്ഷം അയല്‍ക്കൂട്ടങ്ങളിലായി 43 ലക്ഷം സ്ത്രീകളാണ് അംഗങ്ങളായി പ്രവര്‍ത്തിക്കുന്നത്. ഇവരുടെ സര്‍വ്വതല സ്പര്‍ശിയായ വികസനം ഉറപ്പാക്കുന്നതിലും ധൈഷണികവും കലാപരവും കായികവുമായ വികസനം ലക്ഷ്യമാക്കിയാണ് അരങ്ങ് 2017 എന്ന പേരില്‍ കലാ-കായികമത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഒന്നരലക്ഷം കുടുംബങ്ങളെ ഉള്‍പ്പെടുത്തി അയല്‍കൂട്ട തലം മുതല്‍ ജില്ലാ തലം വരെ കലാ കായിക മത്സരങ്ങള്‍ നടന്ന് വരുന്നു. ഇതിന്റെ ഭാഗമായി സി.ഡി,എസ് തലം വരെയുള്ള മത്സരങ്ങള്‍ ഇതിനോടകം പൂര്‍ത്തീകരിച്ച് കഴിഞ്ഞു. പരിപാടിയുടെ വിജയത്തിനായി എം.എല്‍.എ മാരായ സി.കെ. ശശീന്ദ്രന്‍ ,ഐ.സി ബാലകൃഷ്ണന്‍ , ഒ.ആര്‍.കേളു എന്നിവര്‍ മുഖ്യരക്ഷാധികാരികളായും, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ടി. ഉഷാകുമാരി ചെയര്‍മാനായും , കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി. പി. സാജിത കണ്‍വീനറായും 501 അംഗ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്.

സി.ഡി.എസ് തല കലാ കായിക മത്സരങ്ങളിലെ വിജയികളെ ഉള്‍പ്പെടുത്തി ജില്ലാ തല കായികോത്സവം 2017 മെയ് 8 ന് പനമരം ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളിലും , താലൂക്ക് തല കലോത്സവം 2017 മെയ് 10 ന് ബീനാച്ചി ഗവ: ഹൈസ്‌കൂള്‍ , മേപ്പാടി ഗവ:ഹൈസ്‌കൂള്‍ , പനമരം ഗവ: എല്‍.പി.സ്‌കൂള്‍ എന്നിവിടങ്ങളിലും , ജില്ലാ കലോത്സവവും ,കുടുംബശ്രീ ജില്ല വാര്‍ഷികവും കല്‍പ്പറ്റ ചന്ദ്രഗിരി ആഡിറ്റോറിയത്തിലും , എസ്.കെ.എം.ജെ ഹൈസ്‌കൂളിലുമായി സംഘടിപ്പിക്കുന്നതാണ്. ജില്ലാ കായികമത്സരങ്ങള്‍ പ്രശസ്ത കായികതാരം ഒ.പി.ജെയ്ഷയായിരിക്കും ഉദ്‌ഘാടനം ചെയുക. ജില്ലാ കലോത്സവത്തിന്റെ ഉദ്ദ്‌ഘാടനം സിനിമാതാരങ്ങളായ അബുസലീം , അനുസിത്താര എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും.

വിവിധ തലങ്ങളിലായി പതിനായിരത്തോളം കലാകായിക പ്രതിഭകളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. പരിപാടിയുടെ പ്രചരണാര്‍ത്ഥം 13 ന് വൈകുന്നേരം 3 മണിക്ക് കല്‍പ്പറ്റ നഗരത്തില്‍ വിളംബരജാഥ . സി.ഡി.എസ് തല പ്രചരണപരിപാടി , ബാലസഭ പ്രചരണം എന്നിവ നടക്കും. മത്സര ഇനങ്ങള്‍ താഴെ പറയും പ്രകാരമാണ്.
ജില്ലാ തല കാലമേള
സ്റ്റേജ് ഇനങ്ങള്‍

നമ്പര്‍ ഇനങ്ങള്‍
1. ലളിതഗാനം
2. മാപ്പിളപ്പാട്
3. ഫാന്‍സിഡ്രസ്സ്
4. നാടോടിനൃത്തം
5. മിമിക്രി
6. മോണോ ആക്ട്
7. സംഘഗാനം
8. സംഘനൃത്തം
9. നാടന്‍ പാട്ട്
10. തിരുവാതിര
11. ഒപ്പന
12. നാടകം
13. ശിങ്കാരിമേളം

സ്റ്റേജിതര ഇനങ്ങള്‍

നമ്പര്‍ ഇനങ്ങള്‍
1. ചിത്രരചന (പെന്‍സില്‍)
2. ചിത്രരചന (ജലചായം)
3. കഥാരചന (മലയാളം)
4. പ്രസംഗം
5. കവിതാപരായണം
6. കാര്‍ട്ടൂണ്‍
7. കവിതാ രചന (മലയാളം)

കായിക മത്സരങ്ങള്‍

നമ്പര്‍ ഇനം നീളം
1. ഓട്ടം 100 മീറ്റര്‍
200 മീറ്റര്‍
400 മീറ്റര്‍
800 മീറ്റര്‍
2. റിലേ 100 x 4
3. ലോങ്ങ്ജംബ്
4. നടത്തം 800 മീറ്റര്‍
5. വടം വലി
6. ഷോട്ട് പുട്ട് 4 കിലോ

അജു അജയ്

shortlink

Related Articles

Post Your Comments

Related Articles


Back to top button