KeralaIndiaNews Story

ജന്മനാടിനായി സ്വയം മരണം ഏറ്റുവാങ്ങിയ വീരനായകൻ വേലുത്തമ്പി ദളവയുടെ സ്മാരകവും വീടും ആരും നോക്കാനില്ലാതെ തകരുന്നു

 

നാഗർകോവിൽ: 1802 മുതൽ 1809 വരെ തിരുവിതാംകൂറിന്റെ ദളവാസ്ഥാനം അലങ്കരിച്ച വീര നായകനായിരുന്ന വേലുത്തമ്പി ദളവയുടെ വീടും സ്മാരകവും നോക്കാനാളില്ലാതെ അനാഥമായി നശിക്കുന്നു.നാടിനു മറക്കാനാവാത്ത വീരൻ വേലുത്തമ്പി ദളവയുടെ സ്മാരകം നശിക്കുന്നത് അധികാരികളുടെ ശ്രദ്ധയിൽ ഇതുവരെ എത്തിയിട്ടില്ല. 1809-ൽ കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷ് സേനക്കെതിരേ ജനശക്തി രൂപവത്കരിച്ച് ജന്മനാടിനായി സ്വയം മരണം ഏറ്റുവാങ്ങിയ വീരനായകന്റെ സ്മാരകമാണ് അവഗണന മൂലം തകരുന്നത്.

ചെമ്പകരാമൻ വേലായുധൻ എന്ന വേലുത്തമ്പി ദളവ ജനിച്ചത് കന്യാകുമാരി ജില്ലയിലെ തലക്കുളം വലിയ വീട്ടിലാണ്.ചെറുപ്പത്തില്‍ ആയുധവിദ്യ അഭ്യസിക്കുകയും നാട്ടുകൂട്ടം നേതാവാകുകയും ചെയ്ത വേലുത്തമ്പി 1801 -ൽ ബാലരാമവര്‍മ്മ രാജാവിന്‍റെ ദളവയായി. വേലുത്തമ്പി സ്വയം മരണം വരിച്ചെങ്കിലും ബ്രിട്ടീഷുകാർ പക പോകാനായി അദ്ദേഹത്തിന്റെ മൃതദേഹം വീണ്ടും കഴുവിലേറ്റുകയുണ്ടായി.അന്നത്തെ തിരുവിതാംകൂർ സംസ്ഥാനത്തിന്റെ ഭാഗമായ (ഇന്നത്തെ തമിഴ്നാടിന്റെ) നാഗർകോവിലിനടുത്തുള്ള കൽക്കുളം എന്ന ഗ്രാമത്തിലാണ് വേലുത്തമ്പിയുടെ ജന്മഗൃഹവും സ്മാരകവും.

പൂർണമായും തേക്കിൻതടിയിൽ നിർമ്മിച്ച 12 മുറികളുള്ള വലിയ വീടിന്റെ മേൽക്കൂര മിക്കഭാഗങ്ങളും തകർന്നു. ചിത്രകലാമണ്ഡലം എന്ന ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് ചരിത്രസ്മാരകമായ വലിയവീട്. വീടിനോടുചേർന്ന ഭദ്രകാളീക്ഷേത്രത്തിൽ പൂജ നടത്താറുണ്ട്.2009-ൽ ചിത്രകലാമണ്ഡലം വീടിന്റെ പരിസരത്ത് വേലുത്തമ്പിയുടെ പൂർണകായ പ്രതിമ സ്ഥാപിച്ചെങ്കിലും ഇതുവരെ ഉദ്ഘാടനം നടത്തിയിട്ടില്ല. ഇടയ്ക്കു ചില പരിഷ്‌കാരങ്ങൾ ഒക്കെ നടത്തിയെങ്കിലും നോക്കാനാളില്ലാതെ അവഗണന മൂലം നശിക്കുകയാണ് ഈ വീര നായകൻറെ സ്മാരകം.

shortlink

Related Articles

Post Your Comments

Related Articles


Back to top button