Latest NewsIndiaNews

സുനന്ദയെ കൊന്നതാര്? തരൂര്‍ കുടുങ്ങുമോ? ഞെട്ടിപ്പിക്കുന്ന തെളിവുകളുമായി അര്‍ണാബ് ഗോസ്വാമി

ന്യൂഡല്‍ഹി• തിരുവനന്തപുരം എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന തെളിവുകള്‍ പുറത്തുവിട്ട് അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടി.വി. ഡല്‍ഹിയിലെ ലീല ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സുനന്ദയുടെ മൃതദേഹം മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നതായി ചാനല്‍ ആരോപിച്ചു. ഹോട്ടലിലെ 307007ാംനമ്പർ മുറിയിൽനിന്ന് 345ാം മുറിയിലേക്കു മൃതദേഹം മാറ്റിയെന്നാണ് ആരോപണം. മരണം നടന്ന സ്ഥലത്ത് മാറ്റങ്ങള്‍ വരുത്തിയതായും ചാനല്‍ വെളിപ്പെടുത്തി.

മരണത്തിന് തൊട്ട് മുന്‍പ് സുനന്ദ നടത്തിയ 19 ടെലിഫോണ്‍ സംഭാഷണങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും ചാനല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സുനന്ദ എല്ലാം വെളിപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നു. സുനന്ദയെ സംസാരിക്കുന്നത്തില്‍ നിന്നും തരൂര്‍ വിലക്കിയെന്നും ചാനല്‍ പറയുന്നു.

shortlink

Post Your Comments


Back to top button