Latest NewsNewsGulf

ഹൃദ്രോഗിയായ യാത്രക്കാരന്‍ അബോധാവസ്ഥയിലായപ്പോള്‍ ദുബായ് എയര്‍പ്പോര്‍ട്ട് അധികൃതര്‍ ജീവന്‍ രക്ഷിച്ചതിങ്ങനെ

ദുബായ്: ഫിലിപ്പിന്‍ സ്വദേശിയായ യുവാവിനാണ് ദുബായ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് അബോധാവസ്ഥയാലായ ഇദ്ദേഹത്തെ എയര്‍പോര്‍ട്ട് ജീവനക്കാര്‍ അടിയന്തര ചികിത്സ നല്‍കി ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു.

ടെര്‍മിനനല്‍ ഒന്നില്‍ യാത്രക്കാരന്‍ അബോധാവസ്ഥയിലായി എന്ന വിവരം ലഭിച്ചതിനെ തുര്‍ന്ന് ഓടിയെത്തിയ മെഡിക്കല്‍ സംഘം ഉടന്‍തന്നെ ഇദ്ദേഹത്തെ പരിശോധിക്കുകയായിരുന്നു. പള്‍സ് പരിശോധനയില്‍ നില ഏറെ ഗുരുതരമാണെന്ന് കണ്ടെത്തി. ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചതോടെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ നേരത്തെ ഇയാള്‍ക്കുള്ളതായി കണ്ടെത്തുകയായിരുന്നു.

ഉടന്‍തന്നെ ഡെഫിബില്ലേറ്റര്‍ അടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ അടിയന്തരമായി എത്തിച്ച്് ഓക്‌സിജനും മറ്റ് അടിയന്ത ശുശ്രൂഷകളും നല്‍കി. ഇതോടെ പള്‍സ് സാധിരണനിലയിലെത്തുകയും ബോധം വീണ്ടെടുക്കുകയും ചെയ്തു. നെഞ്ചുവേദന അനുഭവപ്പെട്ട് വെറും നാല് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ രോഗിക്ക് വേണ്ട ചികിത്സ ലഭ്യമാക്കാനായതിനാലാണ് ഇദ്ദേഹത്തിന് ജീവതത്തിലേക്ക് തിരിച്ചെത്താനായതെന്ന് എയര്‍പോര്‍ട്ടിലെ ഉന്നത ഉദ്യോസ്ഥന്‍ പറഞ്ഞു.

അത്യാഹിതമുണ്ടായി വളരെവേഗം സ്ഥലത്തെത്തുകയും കാര്യക്ഷമമായി ഇടപെടുകയും ചെയ്ത മെഡിക്കല്‍ സംഘത്തെ അധികൃതര്‍ അഭിനന്ദിച്ചു. എയര്‍പോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ പിന്നീട് മറ്റൊരാരു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button