Uncategorized

റോഡുകൾ തരംതാഴ്ത്തി ബിയർ പാർലറുകൾ തുറന്നതിങ്ങനെ

മലപ്പുറം•സംസ്ഥാന പാത ജില്ലാ പാതയായിമാറി, നിലമ്പൂരിൽ രണ്ടു ബിയർ പാർലറുകൾ തുറന്നു.
സുപ്രീം കോടതി വിധിയെ തുടർന്ന് അടച്ചുപൂട്ടിയ ബിയർ പാർലറുകൾ തുറക്കുന്നതിന് അനുകൂലമായി സംസ്ഥാന പാതകൾ ജില്ലാ പാതകളായി മാറിയ കാഴ്ച്ച നാട്ടുകാരെ അത്ഭുതപെടുത്തി. ഫലത്തിൽ ഇതുവരെ നിലവിലുണ്ടായിരുന്ന കോഴിക്കോട്-ഊട്ടി പാതയാണ് നിലമ്പൂർ ടൗണിൽ എത്തുന്നതിനു തൊട്ടുമുൻപുള്ള വടപുറം പാലത്തിൽ നിന്നും  ജില്ലാ പാതയായി അധികാരികൾ മാറ്റിയത്. ഇതിൽ ഒരു ബിയർ പാർലർ റോഡിൽനിന്നും 100 മീറ്റർ പോലും അകലെയല്ല എന്നുള്ളതാണ് വസ്തുത. വികെ റോഡിലെ മറ്റൊരു പാർലറിന്റെ റോഡുമായുള്ള ദൂരപരിധിയും വ്യത്യസ്തമല്ല.

നിലമ്പൂർ നഗരസഭാ അതിർത്തി മുതൽ വാളാംതോട് വരെ മേജർ ഡിസ്ട്രിക്ട് റോഡ് ആണെന്ന എഇ യുടെ റിപ്പോർട്ട് വളച്ചൊടിച്ചു നേടിയ ഈ വിധിയുടെ മറപറ്റി അടച്ചുപൂട്ടിയ ബീവറേജ് ഔട്ലെറ്റും തുറക്കാനുള്ള ശ്രമത്തിലാണ് അധികാരികൾ.

മദ്യലോബിയുടെ ഇച്ഛക്കനുസരിച്ചു പ്രവർത്തിക്കുന്ന അധികാരികളുടെ ഈ നയത്തിനെതിരെ വരുംനാളുകളിൽ ശക്തമായ ജനരോഷമുയരുമെന്നു നാട്ടുകാർ താക്കീതു നൽകുന്നു. താത്കാലിക വിധിയാണ് കോടതി നല്കിയതെന്നതും ശ്രദ്ധേയമാണ്.

-വി.കെ ബൈജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button