KeralaNattuvarthaNews

തലമുണ്ഡനം ചെയ്തു വീട്ടമ്മ

കണ്ണൂര്‍ : ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാൻ മുടി മുണ്ഡനം ചെയ്തു നൽകി വീട്ടമ്മ. മുട്ടറ്റംവരെ മുടിയൊന്നുമില്ല ഈ കണ്ണൂർ, പറശ്ശിനികടവ് വീട്ടമ്മയ്ക്കു. എങ്കിലും രോഗത്താല്‍ വലയുന്ന അര്‍ബുദ രോഗികളുടെ മനസ്സ് കാണാനും, അവര്‍ക്കു വേണ്ടി തന്റെ മുടി മുഴുവന്‍ ദാനം ചെയ്യാനും ഒരു മടിയുമില്ല കുടുംബശ്രീ പ്രവര്‍ത്തക കൂടിയായ സപ്നയ്ക്ക്.

തോളറ്റംവരെയുണ്ടായിരുന്ന മുടി അര്‍ബുദ രോഗികള്‍ക്കുവേണ്ടി മുറിച്ചുമാറ്റിയപ്പോള്‍ സപ്നയുടെ മുഖ സൗന്ദര്യം ഒന്നുകൂടി വര്‍ധിച്ചു. കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കുന്നതിന് വേണ്ടി തലമുടി മൊട്ടയടിച്ച് നല്‍കിയതോടെ തന്റെ ആത്മവിശ്വാസം കൂടിയെന്ന് സപ്ന പറയുന്നു.

ആന്തൂര്‍ നഗരസഭയില്‍ കമ്പില്‍ കടവ് പൂജ കുടുംബശ്രീ പ്രവര്‍ത്തകയാണ് സപ്ന മഹേഷ് എന്ന വീട്ടമ്മ. സപ്നയുടെ ഈ ധീരമായ തീരുമാനം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കു മാത്രമല്ല, വരും തലമുറയ്ക്ക് കൂടി മാതൃകയാണ്. പറശ്ശിക്കടവ് ഹൈസ്‌കൂളില്‍ കഴിഞ്ഞ ദിവസം നടന്ന കുടുംബ കലോത്സവത്തിനിടെയാണ് സപ്ന തന്റെ മുടി ദാനം ചെയ്തത്. പറശ്ശിനിക്കടവ് മേഖയില്‍ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന കൂട്ടായ്മ്മയാണ് ഒറപ്പടി കലാകൂട്ടായ്മ്മ. വ്യക്തികള്‍ സ്വമേധയാ ദാനം ചെയ്യുന്ന മുടി ശേഖരിച്ച് വിഗ്ഗ് ഉണ്ടാക്കി കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി നല്‍കുകയാണ് ഈ കൂട്ടായ്മ്മയുടെ ലക്ഷ്യങ്ങളിലൊന്ന്. ഇതിനകം മുപ്പതോളം രോഗികളാണ് കലാകൂട്ടായ്മ്മയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അടുക്കളില്‍ മാത്രം ഒതുങ്ങാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങി തിരിച്ച സപ്നയ്ക്ക് വന്‍ സ്വീകരമാണ് ജന്മനാട് നല്‍കുന്നത്. പ്രദേശത്തെയും മറ്റും വീടുകളില്‍ അടുക്കളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒട്ടനവധി ജീവിതങ്ങള്‍ക്ക് പ്രചോദനം കൂടിയാണ് ഈ മുപ്പത്തിനാലുവയസ്സുകാരി.

കടപ്പാട് ബിനില്‍ കണ്ണൂർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button