NewsIndiaInternational

ഇന്ത്യ പാക്ക് ബന്ധം വഷളാക്കുന്നതിൽ പാകിസ്ഥാനെ വിമർശിച്ച് യു എസ്

 

വാഷിംഗ്ടണ്‍: ഇന്ത്യ – പാക് ബന്ധം വഷളാക്കുന്നതിനു കാരണം പാകിസ്ഥാനെന്ന് വിമർശിച്ച് യു എസ്. പാക് തീവ്രവാദികള്‍ ഇന്ത്യയെ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങളാണ് ബന്ധം വഷളാക്കുന്നതിനും സംഘർഷത്തിനും കാരണം. ഇനിയും അതിർത്തി കടന്ന് ഒരു സംഘര്ഷമുണ്ടായാൽ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുമെന്ന് യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാനിയല്‍ കോഡ്സ് പറഞ്ഞു.

ഇന്ത്യ വിരുദ്ധ തീവ്രവാദികളെ തടയുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടു.അതിര്‍ത്തികടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ ന്യായമായ രീതിയിൽ ഇതുവരെ പാകിസ്ഥാൻ പരിഗണിച്ചിട്ടില്ല. പത്താന്‍കോട്ട് ആക്രമണത്തിലെ പാക് അന്വേഷണത്തില്‍ പുരോഗതിയില്ല.

നിയന്ത്രണരേഖയ്ക്ക് അടുത്തുള്ള സംഘര്‍ഷത്തിനു കാരണം വെടിവയ്പ്പ് കരാർ ലംഘനമാണെന്നും യു എസ് മേധാവി പറഞ്ഞു. ഔദ്യോഗിക ചര്‍ച്ചകളിലൂടെ മാത്രമേ ഇന്ത്യ- പാക് സംഘര്‍ഷത്തിന് അയവ് വരുത്താന്‍ സാധിക്കുവെന്നും ഇനിയൊരു സംഘര്ഷമുണ്ടായാൽ അത് യുദ്ധത്തിലേക്ക് വരെ പോകാൻ സാധ്യതയുണ്ടെന്നും ഡാനിയല്‍ കോഡ്സ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button