Latest News

വരുന്നു വിവിപാറ്റ് വോട്ടിംങ് യന്ത്രങ്ങള്‍

 

വരുന്നു വിവിപാറ്റ് വോട്ടിംങ് യന്ത്രങ്ങള്‍. ഇനി വരുന്ന തിരഞ്ഞെടുപ്പുകളില്‍ പൂര്‍ണമായും വിവിപാറ്റ് സംവിധാനമുള്ള വോട്ടിങ് യന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടത്താന്‍ കഴിയുമെന്ന ആരോപണം തെളിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അവസരം നല്‍കും. ബിജെപി അനുകൂലമായി വോട്ട് രേഖപ്പെടുത്തപ്പെടുന്ന രീതിയില്‍ വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആംആദ്മി പാര്‍ട്ടിയടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ ആരോപണമുന്നയിച്ചതെത്തുടര്‍ന്നാണ് ഇത് തെളിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവസരം നല്‍കിയിട്ടുള്ളത്.

ഇനിയുള്ള തിരഞ്ഞെടുപ്പുകള്‍ക്കെല്ലാം വിവിപാറ്റ് സംവിധാനം നിര്‍ബന്ധമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങിപ്പോകണമെന്നായിരുന്നു സിപിഐ നിലപാട്. വിവിപാറ്റ് ഏര്‍പ്പെടുത്തിയ ശേഷവും ക്രമക്കേട് നടന്നുവെന്ന തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം തവടുശിക്ഷ നല്‍കണമെന്ന നിര്‍ദേശം കമ്മിഷന്‍ മുന്നോട്ടുവെച്ചെങ്കിലും പ്രതിപക്ഷം എതിര്‍ത്തു. അടുത്ത ആഴ്ച്ച രണ്ടുദിവസമായിരിക്കും ഇതിനായി അനുവദിക്കുകയും. വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ച യോഗത്തില്‍ 35 സംസ്ഥാനപാര്‍ട്ടികളുടെയും ഏഴ് ദേശീയപാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. സാങ്കേതിക വിദഗ്ധര്‍ വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടക്കില്ലെന്ന് വിശദീകരിച്ചു. എന്നാല്‍ ആരോപണങ്ങള്‍ യോഗത്തില്‍ കൃത്യമായ മറുപടി ലഭിച്ചില്ലെന്നാണ് പ്രതിപക്ഷ നിലപാട്

shortlink

Related Articles

Post Your Comments

Related Articles


Back to top button