Latest NewsNewsInternational

ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി മരണം

അങ്കാറ: ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 പേര്‍ മരിച്ചു. ദക്ഷിണ തുര്‍ക്കിയിലെ മാര്‍മാറിസിലായിരുന്നു അപകടം.

നിയന്ത്രണംവിട്ട ബസ് റോഡ് വക്കില്‍ സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയറില്‍ ഇടിച്ചശേഷം കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ 11 പേര്‍ക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ ഏതാനും പേരുടെ നില ഗുരതരമാണ്.

40 പേരായിരുന്നു ബസിലുണ്ടായിരുന്നത്. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നാണു വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button