CricketNewsSports

ഐപിഎല്‍ ഒത്തുകളിക്കാർക്കെതിരെ മുന്നറിയിപ്പുമായി വീരേന്ദർ സേവാഗ്

ന്യൂഡൽഹി: ഐപിഎല്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് വാതുവെപ്പുകാരെ പോലീസ് പിടികൂടിയതിന് പിന്നാലെ കളിക്കാർക്ക് മുന്നറിയിപ്പുമായി വീരേന്ദർ സേവാഗ്. ഐപിഎല്‍ പോലുള്ള ടൂര്‍ണമെന്റുകളില്‍ ഒത്തുകളി ഒഴിവാക്കേണ്ടത് പൂര്‍ണമായും കളിക്കാരുടെ ഉത്തരവാദിത്വമാണെന്നും ബെറ്റിങ് ഇല്ലാതാക്കാന്‍ കളിക്കാര്‍ ആത്മാര്‍ഥമായി ഇടപെടണമെന്നും സേവാഗ് വ്യക്തമാക്കി. വിഷയത്തില്‍ ആര്‍ക്കും തന്റെ സഹായം തേടാവുന്നതാണ്. കളിക്കാരെ ഇതില്‍നിന്നും പിന്തിരിപ്പിക്കാന്‍ തനിക്ക് ആകുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാളെ തന്നെക്കുറിച്ച്‌ ആരെങ്കിലും ആരോപണം ഉന്നയിക്കുകയാണെങ്കില്‍ തന്റെ റെക്കോര്‍ഡ് എല്ലാം എടുത്തുകളയാന്‍ ആവശ്യപ്പെടും. ഒത്തുകളിക്കെതിരെ ആത്മാര്‍ഥമായ സമീപനം ഉണ്ടായാല്‍ മാത്രമേ ഒത്തുകളി ഇല്ലാതാക്കാന്‍ കഴിയുകയുള്ളൂവെന്നും സേവാഗ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button