KeralaLatest NewsNewsFacebook Corner

മാതൃദിനത്തിൽ ജോയ്‌മാത്യുവിന് കൊലപാതക രാഷ്ട്രീയത്തെ കുറിച്ച് പറയുവാനുള്ളത്

 

കൊച്ചി: കണ്ണൂരിലെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മാതൃദിനത്തിൽ കൊലപാതക രാഷ്ട്രീയത്തെ അപലപിച്ച് സംവിധായകൻ ജോയ് മാത്യു.കൊലപാതക രാഷ്ട്രീയക്കാരെ അമ്മമാർ വീട്ടിൽ നിന്ന് അടിച്ചു പുറത്താക്കണം എന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ജോയ് മാത്യു വിയോജന കുറിപ്പെഴുതിയതു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

അമ്മമാർ അറിയാൻ
————————–
കൊല്ലപ്പെടുന്നവർ ആരുമാകട്ടെ
അവർ ഏത്‌ രാഷ്ട്രീയക്കാരുമാകട്ടെ
എല്ലാവരും അമ്മ പ്രസവിച്ച മക്കളാണു-
കൊലപാതക രാഷ്ട്രീയ നേതാക്കൾ ചാനലിൽ കുരക്കട്ടെ-
അതു കഴിഞ്ഞു അവർ ചായ കുടിച്ച്‌ പിരിയും എന്നാർക്കാണറിയാത്തത്‌-
നടൻ ശ്രീനിവാസൻ പറഞ്ഞപോലെ നേതാക്കൾ കൊല്ലപ്പെടാത്തിടത്തോളം കാലം
സാധാരണ മനുഷ്യർ ബലിയാടുകളായിക്കൊണ്ടേയിരിക്കും-
ഒരു പട്ടാളത്തിനു മാറ്റിയെടുക്കാവുന്നതല്ല കണ്ണൂരിന്റെ മനസ്സ്‌-മറിച്ച്‌ കൊലപാതകരാഷ്ട്രീയ പാർട്ടിപ്രവർത്തകരായ
മക്കളെ അവരുടെ അമ്മമാർ വീട്ടിൽ നിന്നും
അടിച്ചു പുറത്താക്കുമ്പോഴേ കണ്ണൂരിലെ അമ്മമാരുടെ കണ്ണീരുണങ്ങൂ-
നിലവിലുള്ള ജീർണ്ണതയുടെ രാഷ്ട്രീയക്കാരെ
അവജ്ഞയോടെ
നോക്കിക്കാണുന്ന വിവരവും വിദ്യാഭ്യാസവും പുതിയ സ്വപ്നങ്ങളുമുള്ള ഒരു തലമുറ വളർന്നു വരുന്നുണ്ട്‌ എന്നിടത്താണു
നമുക്കെന്തെങ്കിലും പ്രതീക്ഷിക്കാനുള്ളത്‌-
കണ്ണൂരിൽ ബലിയാടുകളായി ക്കൊണ്ടിരിക്കുന്ന മക്കളെ പ്രസവിച്ചുപോയ അമ്മമാർക്ക്‌ വേണ്ടിയാകട്ടെ
ഈ മദേർസ്‌ ഡേ
#savekeralam

shortlink

Related Articles

Post Your Comments

Related Articles


Back to top button