Latest NewsIndia

കശ്മീരില്‍ വെടിവെയ്പ്പ്: സൈന്യത്തിന്റെ തിരിച്ചടിയില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: കശ്മീരില്‍ വീണ്ടും തീവ്രവാദികളുടെ വെടിവെയ്പ്പ്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. കുപ്‌വാര ജില്ലയിലുള്ള വാരിപ്പോറ ഗ്രാമത്തിലാണ് സംഭവം. സൈന്യത്തിന്റെ തിരച്ചിലിനിടെയാണ് വെയിവെയ്പ്പ് നടന്നത്.

സംഭവത്തില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലും തിരച്ചിലും ഇപ്പോഴും തുടരുകയാണ്. തീവ്രവാദികള്‍ സ്ഥലത്ത് ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം. ഗ്രാമത്തിലെ ഒരു വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തിയത്. പോലീസിന്റെയും 21 രാഷ്ട്രീയ റൈഫിള്‍സിന്റെയും സംയുക്ത സംഘം നടത്തിയ തിരിച്ചടിയിലാണ് രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.

വീട്ടിനകത്തുണ്ടായിരുന്ന രണ്ട് തീവ്രവാദികളെയും സൈന്യം വധിച്ചിട്ടുണ്ട്. ഏറ്റുമുട്ടലില്‍ സുരക്ഷാ സേനാംഗങ്ങള്‍ക്കോ ഗ്രാമീണര്‍ക്കോ പരിക്കേറ്റിട്ടില്ലെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button