Latest NewsNews

പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതിയുടെ പ്രയോജനം ജനങ്ങളില്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടോ? വസ്തുതകള്‍ വിശദീകരിച്ച് ആശാ ഷെറിന്‍ എഴുതുന്നു

2016 ആഗസ്റ്റ് മാസം മുതൽ   HUDCO യും നാഷണൽ  ഹൗസിംഗ് ബാങ്കും (NHB) പ്രധാൻ മന്ത്രി  ആവാസ് യോജനയുടെ കീഴിൽ  സാധാരണക്കാരായ ജനങ്ങൾക്ക് ഏവർക്കും ഭവനം എന്നൊരു ആശയം കൊണ്ടുവരികയും, അത്  ക്രഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം എന്നൊരു പദ്ധതി വഴി അർഹതപ്പെട്ടവർക്ക് 2.75 ലക്ഷം  രൂപ  വരെ പലിശ ഇളവ്  നൽകി ചെയ്തു വരികയും നിലവിൽ നടന്നുവരുന്നു.

ഈ ആനുകൂല്യം ആദ്യത്തെ  ഭവനം നിർമ്മിക്കാനും, അതുപോലെ  വാങ്ങാനും പ്രയോജനപ്പെടുത്താം. കഴിഞ്ഞ  കേന്ദ്ര ബഡ്ജറ്റിന് മുൻപ് വരെ ഈ പദ്ധതിയിൽ ആനുകൂല്യത്തിനായുള്ള കുടുംബവാർഷിക വരുമാനം 6 ലക്ഷം  രൂപയായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ബഡ്ജറ്റ് പ്രകാരം കൂടുതൽ ജനോപകാരപ്രധമാവും വിധം 6 ലക്ഷം മുതൽ  18 ലക്ഷംവരെയുള്ളവരെയും പദ്ധതിയിൽ ഉൾപ്പെടുത്തി. 6 ലക്ഷം കുടുംബവാർഷിക വരുമാനമുള്ളവർക്ക്,   60 സ്‌ക്വയർ മീറ്റർ വരെയുള്ള  വീടുകൾക്ക്  6.5% ശതമാനവും, 6-12ലക്ഷം കുടുംബവാർഷിക വരുമാനം ഉള്ളവർക്ക്  90  സ്‌ക്വയർ മീറ്റർ വരെയുള്ള  വീടുകൾക്ക്  4% ശതമാനവും, 12-18 ലക്ഷം കുടുംബവാർഷിക വരുമാനം ഉള്ളവർക്ക്  110 സ്‌ക്വയർ മീറ്റർ വരെയുള്ള  വീടുകൾക്ക്  3% ശതമാനം  പലിശ ഇളവും ഇതിലൂടെ നൽകുന്നു.
ഇതനുസരിച്ച് പദ്ധതിയിൽ  2.35 – 2.75   ലക്ഷം  വരെ പലിശ ഇളവ്  കിട്ടും. കാലാവധി ഡിസംബർ  31  വരെ മാത്രമാണ്.

ഓരോ സാമ്പത്തിക വർഷത്തിലും ഇത്രകണ്ട് ആളുകൾക്ക് ഈ പദ്ധതിപ്രകാരം ലോൺ നൽകണം എന്ന നിബന്ധന നിലനിൽക്കേ പല ബാങ്കുകളും ഇത് നല്കാൻ പിന്നോക്കം നിൽക്കുന്നതും, ഈ പദ്ധതിയെ കുറിച്ച് ജനങ്ങളിൽ അവബോധം വരുത്താൻ ഉതകുന്ന പ്രവർത്തനങ്ങൾ ചെയ്യാൻ സംസ്ഥാന സർക്കാർ മടി കാണിക്കുക വഴി സാധാരണക്കാരന്റെ വീടെന്ന അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു. സാധാരണ പൊതുജന സേവനാർത്ഥം പലവിധ കേന്ദ്ര പദ്ധതികൾ ഇത്തരത്തിൽ ജനങ്ങളിലേക്കെത്തിക്കാതിരിക്കുക വഴി രാഷ്ട്രീയ ലക്‌ഷ്യം മാത്രമേ ഇതിലൂടെ സംസ്ഥാന സർക്കാരിന് കഴിയുന്നുള്ളൂ എന്നതാണ് വസ്തുത. ഇതിനായുള്ള ബോധവൽക്കരണ സെമിനാറുകളും, പ്രവർത്തനങ്ങളും നടത്തേണ്ടിയിരിക്കുന്നു എന്നതു ബാങ്കുകളും സമ്മതിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button