Latest NewsNewsInternational

യേശുവിനെ പോലെ വെള്ളത്തിനു മുകളിലൂടെ നടന്ന് അതിശയം കാണിക്കാൻ ശ്രമിച്ച പാസ്റ്ററിനോട് മുതലകൾ ചെയ്തത്

 

സിംബാബ് വേ:   ബൈബിളിലെ അത്ഭുതം ജനങ്ങളെ കാണിക്കാനായി ചെയ്യാൻ ശ്രമിച്ച പാസ്റ്ററിനു ദാരുണാന്ത്യം. ഇവിടുത്തെ ഒരു പ്രാദേശിക പള്ളിയിലെ പാസ്റ്റർ ആയിരുന്ന പാസ്റ്റർ ജോനാഥൻ മത്ത്വ പള്ളിയിൽ പ്രാർത്ഥനയ്ക്കായി വരുന്ന ആളുകളിൽകൂടുതൽ വിശ്വാസം ഉണ്ടാക്കാനായി ബൈബിളിലെ ഈ അതിശയം നേരിൽ കാണിക്കാൻ ശ്രമിക്കുകയായിരുന്നു.ദി സൈന്റ്റ് ഓഫ് ദി ലാസ്റ്റ് ഡേയ്സ് ചർച്ചിലെ പാസ്റ്റർ ആയിരുന്നു ജോനാഥൻ.

പാസ്റ്റർ വെള്ളത്തിനു മുകളിലൂടെ പ്രാർത്ഥനകളോടെ നടക്കാൻ ശ്രമിച്ചതും കുറച്ചു ദൂരത്തിനു ശേഷം മുങ്ങിപ്പോകുകയായിരുന്നു. ഉടൻ തന്നെ മൂന്നു മുതലകൾ പാസ്റ്ററിനെ കൊന്നു തിന്നുകയും ചെയ്തു.. വിശ്വാസികൾ പറഞ്ഞു. പളളിയിൽ വന്ന വിശ്വാസികളെല്ലാം തന്നെ ഈ ദാരുണ ദൃശ്യത്തിന് സാക്ഷിയായിരുന്നു. ഈ അത്ഭുതം കാണിക്കാനായി പാസ്റ്റർ കഴിഞ്ഞ ഒരാഴ്ചയായി ഉപവാസത്തിലും പ്രാർത്ഥനകളിലും ആയിരുന്നു എന്നും വിശ്വാസികൾ പറഞ്ഞു.

പാസ്റ്റർ കുറച്ചു അടികൾ വെള്ളത്തിനു മുകളിലൂടെ നടന്നതായും, പിന്നീട് അദ്ദേഹത്തിന് നടക്കാൻ പറ്റാതെ വന്നതായും വിശ്വാസികൾ സാക്ഷ്യപ്പെടുത്തുന്നു. മുതലകൾ അദ്ദേഹത്തെ നിമിഷങ്ങൾക്കകം തിന്നുകയായിരുന്നു എന്നും അവർ പറയുന്നു. അവസാനം വെള്ളത്തിനു മുകളിൽ അദ്ദേഹത്തിൻറെ ചെരിപ്പുകളും അടിവസ്ത്രങ്ങളും പൊങ്ങിക്കിടക്കുന്നത് മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ എന്നും അവർ സാക്ഷ്യപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button