Latest NewsInternational

സൈബര്‍ ആക്രമണത്തിന്റെ ഇരകള്‍ രണ്ടുലക്ഷത്തിലേറെ സ്ഥാപനങ്ങളും വ്യക്തികളും: ഞെട്ടിപ്പിക്കുന്ന വിവരം

ലണ്ടന്‍: ശക്തമായ സൈബര്‍ ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. സമീപകാലത്ത് ലോകം കണ്ട ഏറ്റവും വലിയ സൈബര്‍ ആക്രമണമായിരിക്കും വരാന്‍ പോകുന്നത്. സൈബര്‍ ആക്രമണത്തിന്റെ ഇരകള്‍ രണ്ടുലക്ഷത്തിലേറെ സ്ഥാപനങ്ങളും വ്യക്തികളുമാണെന്ന് വിദഗ്ധര്‍ പറയുന്നു.

150 രാജ്യങ്ങളില്‍ സൈബര്‍ ആക്രമണം നടക്കും. യൂറോപിലെ പ്രമുഖ സുരക്ഷ ഏജന്‍സി യൂറോപോളാണ് മുന്നറിയിപ്പ് നല്‍കിയത്. അമേരിക്കന്‍ സൈബര്‍ സുരക്ഷ ഏജന്‍സി എന്‍എസ്എ വികസിപ്പിച്ച ഹാക്കിങ് സംവിധാനമുപയോഗിച്ച് നടന്ന ആക്രമണം എല്ലാ രാഷ്ട്രങ്ങളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

വാണക്രൈ എന്നു പേരിട്ട വൈറസ് ബാധിച്ച കമ്പ്യൂട്ടര്‍ ശൃംഖലകളുടെ പ്രവര്‍ത്തനം പുനഃസ്ഥാാപിക്കുന്ന ദൗത്യം പുരോഗമിക്കുകയാണ്. കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞുകയറി ഫയലുകളുടെ നിയന്ത്രണമേറ്റെടുക്കുകയാണ് ഇത് ചെയ്യുന്നത്. ഇത് തിരിച്ചുകിട്ടാന്‍ മോചനദ്രവ്യം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ പ്രോഗ്രാമുകളുടെ ആക്രമണമാണ് പ്രതിസന്ധിയിലാക്കിയത്.

ബ്രിട്ടനിലെ നൂറോളം ആശുപത്രികളുടെ പ്രവര്‍ത്തനം തകരാറിലായിട്ടുണ്ട്. മറ്റ് പല മേഖലകളിലും ആക്രമണം നടന്നിട്ടുണ്ട്. ബാങ്കിങ്, ആരോഗ്യം, ടെലികോം, വിദ്യാഭ്യാസ മേഖലകള്‍ എന്നിവിടങ്ങളിലാണ് ആക്രമണം കൂടുതലായി നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button