Latest NewsInternational

വിശപ്പ് സഹിക്കാന്‍ വയ്യാതെ പൈലറ്റ് ഹെലികോപ്റ്റര്‍ ഇറക്കി: വീഡിയോ കാണാം

സിഡ്‌നി: വിശപ്പ് സഹിക്കാന്‍ കഴിയാതെ വന്നാല്‍ എന്തുചെയ്തു പോകും. എന്നാല്‍, ഇവിടെ സംഭവിച്ചത് ആരെയും അമ്പരപ്പിക്കുന്നതാണ്. പൈലറ്റിന് വിശന്നാല്‍ വിമാനം ഇറക്കാന്‍ പറ്റില്ലല്ലോ. എന്നാല്‍, ഇവിടെ അതും സംഭവിച്ചു. പൈലറ്റിന് വിശന്നപ്പോള്‍ ഹെലികോപ്റ്റര്‍ തന്നെ നിലത്തിറക്കി.

വിഴന്നപ്പോള്‍ അടുത്ത മക്‌ഡൊണാള്‍ഡ്‌സിനു സമീപത്തെ പുല്‍ത്തകിടില്‍ ഹെലികോപ്റ്റര്‍ ഇറക്കുകയായിരുന്നു. പുറത്തിറങ്ങി ഡീസന്റായി ഭക്ഷണം കഴിക്കാന്‍ കയറി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം. വീഡിയോ യൂട്യൂബില്‍ വൈറലായികഴിഞ്ഞു.

മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോ ആരോ പോസ്റ്റുചെയ്യുകയായിരുന്നു. സംഭവം കടുത്ത സുരക്ഷാ വീഴ്ചയാണെന്ന് അധികൃതര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button