KeralaLatest News

സൈബര്‍ ആക്രമണം: സര്‍ക്കാര്‍ ഓഫീസുകള്‍ മൈക്രോസോഫ്റ്റ് വിമുക്തമാക്കണമെന്ന് വിഎസ്

തിരുവനന്തപുരം: സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ച് വിഎസ് അച്യുതാനന്ദന്‍. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പൂര്‍ണമായും മൈക്രോസോഫ്റ്റ് വിമുക്തമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു.

ലഭ്യമായ വിവരങ്ങള്‍ വെച്ച് മൈക്രോസോഫ്റ്റ് അധിഷ്ഠിത കംപ്യൂട്ടറുകളാണ് വൈറസ് ആക്രമണത്തിന് ഇരയായിട്ടുള്ളത്. സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് മാറണം എന്ന നിര്‍ദ്ദേശം നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാല്‍, ചില ഓഫീസുകളില്‍ ഇപ്പോഴും കുത്തക സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം തുടരുന്നുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഇത്തരം വൈറസ് ബാധ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. 2001-2006 കാലത്ത് കേരളത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് പാഠ്യപദ്ധതിയുടെ ഭാഗമായി മൈക്രോസോഫ്റ്റ് അധിഷ്ഠിത പരിശീലനം നല്‍കാന്‍ ശ്രമമുണ്ടായതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button