Latest NewsIndia

ബിജെപി ആസ്ഥാനത്തിന് മുന്നിൽ സംഘർഷം; പത്തോളം പേർക്ക് പരുക്ക്

പാറ്റ്‌ന: ബീഹാറിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് വിവസ്ത്രരായി മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്ന് ബിജെപി – ആര്‍ജെഡി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടൽ. ഇരുപാര്‍ട്ടികളുടെയും പത്തോളം പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. ലാലുപ്രസാദ് യാദവിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ഓഫീസിന് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറില്‍ ഓഫീസിന് കാര്യമായ കേടുപാടുണ്ടായി. ആക്രമണത്തിൽ നിരവധി വാഹനങ്ങളും തകര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button