Latest NewsNewsInternational

ബ്രിട്ടനിലേക്ക് പറക്കുന്നതിനിടെ എയര്‍ ഫ്രാന്‍സ് വിമാനത്തിന് ആകാശത്ത് വച്ച്‌ മിന്നലേറ്റു

 

ഫ്രാന്‍സ്:പാരീസിൽ നിന്നും ബ്രിട്ടനിലേക്ക് പറന്ന എയർ ഫ്രാൻസ് വിമാനം പറക്കുന്നതിനിടെ ആകാശത്തുവെച്ചു മിന്നലേറ്റു.തുടർന്ന് അടിയന്തിര റൂട്ട് നിശ്ചയിച്ച് വിമാനം ബ്രിട്ടനിൽ ഇറക്കിയതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു.മിന്നലേറ്റതിനെ തുടർന്ന് വിമാനത്തിൽ വലിയ ശബ്ദം അനുഭവപ്പെട്ടതായി യാത്രക്കാർ പറയുന്നു.

എഎഫ്1064 വിമാനത്തിനാണു പറക്കലിനിടെ മിന്നലേറ്റത്‌.സാധാരണ പോലെ നിലത്തിറങ്ങിയ വിമാനത്തിൽ നിന്നും എല്ലാ യാത്രക്കാരെയും പ്രയാസമൊന്നുമില്ലാതെ പുറത്തിറക്കാനും സാധിച്ചു.ആർക്കും പരിക്കില്ല.പറക്കുന്നതിനിടെ വിമാനങ്ങൾക്ക് മിന്നലേൽക്കുമോയെന്ന ചോദ്യത്തിന് ഈ സംഭവത്തിലൂടെ അനുഭവത്തില്‍ നിന്ന്  ഉത്തരം ലഭിച്ചിരിക്കുകയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button