Latest NewsNewsInternational

കാന്‍ ചലച്ചിത്രോത്സവം; പരിഭ്രാന്തി പരത്തി ബാഗ്

പാരീസ്: ഫ്രാന്‍സില്‍ കാന്‍ ചലച്ചിത്രോത്സവത്തിൽ പരിഭ്രാന്തി പരത്തി ഒരു ബാഗ്. ചലച്ചിത്രോത്സവം നടക്കുന്ന കെട്ടിടത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗാണ് ജനങ്ങളിൽ പരിഭ്രാന്തി പരത്തിയത്. ബാഗിനുള്ളില്‍ ബോംബാണെന്ന് സംശയത്തെത്തുടർന്നാണ് ഭീതിയുണ്ടായത്. ഇതേത്തുടര്‍ന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ ചലച്ചിത്രത്സവം നടക്കുന്ന കെട്ടിടം ഒഴിപ്പിച്ചു.

പോലീസും ഡോഗ് സ്ക്വാഡും സംഭവം അറിഞ്ഞതിനെ തുടര്‍ന്നു സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും അതിനുള്ളില്‍ യാതൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് കാന്‍ ചലച്ചിത്രോത്സവത്തോട് അനുബന്ധിച്ച്‌ ഒരുക്കിയിരിക്കുന്നത്. മെയ് 17ന് ആരംഭിച്ച ചലച്ചിത്രോത്സവം മെയ് 28നാണ് അവസാനിക്കുന്നത്.

shortlink

Post Your Comments


Back to top button