Latest NewsKeralaNews

മകന്റെ വിവാഹച്ചടങ്ങിനിടെപിതാവ് കുഴഞ്ഞുവീണു മരിച്ചു; കല്യാണ വീട് മരണവീടായി മാറി

ആലുവ: മകന്റെ വിവാഹച്ചടങ്ങിനിടെ പിതാവു കുഴഞ്ഞുവീണു മരിച്ചു. ആലുവയിലാണ് സംഭവമുണ്ടായത്. സന്തോഷം നിറഞ്ഞു നിന്ന വേളയാണ് നിമിഷ നേരം കൊണ്ട് മരണവീടായി മാറിയത്. നിർമല സ്‌കൂളിനു സമീപം നേരെവീട്ടിൽ ജോയി പോൾ (59) ആണ് മരിച്ചത്. വിവാഹ ശേഷം ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്കു വിവാഹ സൽക്കാരം നടക്കുന്നതിനിടെയാണു സംഭവം.

ജോയിയുടെ മൂത്ത മകൻ ജിനോയും കൊച്ചി ഞാലിപ്പറമ്പ് കുട്ടത്തിപ്പറമ്പിൽ അഞ്ജുവും തമ്മിലുള്ള വിവാഹം രാവിലെ സെന്റ് ഡൊമിനിക് പള്ളിയിൽ നടന്നിരുന്നു. സ്റ്റേജിൽ നിന്നു താഴേക്ക് ഇറങ്ങുമ്പോഴാണു ജോയി വീണത്.

തുടർന്ന് അശോകപുരം കാർമൽ ആശുപത്രിയിൽ എത്തിച്ചു. ഹൃദയാഘാതമാണു മരണ കാരണമെന്നു ഡോക്ടർ സ്ഥിരീകരിച്ചതായി വീട്ടുകാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button