Latest NewsNewsTechnology

വിന്‍ഡോസ് 10 പി.സിയില്‍ എങ്ങനെ സ്റ്റോറേജ് സ്പേസ് ഫ്രീയാക്കാം?

കഴിഞ്ഞ കുറെ വര്‍ഷത്തിനിടെ പെഴ്സണല്‍ കംപ്യൂട്ടറുകളിലെ സ്റ്റോറേജ് ഉപയോഗം ബഹുവിധമായിട്ടുണ്ട്. നമ്മുടെ കംപ്യൂട്ടറുകളില്‍ സൂക്ഷിക്കുന്ന ഫോട്ടോകളുടെയും വീഡിയോകളുടെയും പാട്ടുകളുടെയും മറ്റുള്ള ഫയലുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.  അതിനാല്‍ തന്നെ സ്റ്റോറേജ് സ്പേസ് ഇല്ലാതെ ബുദ്ധിമുട്ടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ആപ്പിള്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്നവരിലാണ് സ്റ്റോറേജുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൂടുതലായി കാണുന്നത്. നിരവധി വിന്‍ഡോസ് ഉപഭോക്താക്കളും ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്.  നിങ്ങള്‍ ഒരു വിന്‍ഡോസ് 10 യൂസര്‍ ആണെങ്കില്‍, നിങ്ങളുടെ ലാപ്ടോപ് / ഡസ്ക് ടോപിലെ സ്റ്റോറേജ് ഫ്രീയാക്കുന്നതിനുള്ള ചില മാര്‍ഗങ്ങള്‍ ആണ് ചുവടെ പറയുന്നത്.

1) ഡിസ്ക് ക്ലീന്‍ അപ്പ്‌

വിന്‍ഡോസില്‍ തന്നെ ലഭിക്കുന്ന ഒരു ടൂള്‍ ആണ് ഡിസ്ക്  ക്ലീന്‍ അപ്പ്‌. സ്റ്റാര്‍ട്ട് മെന്യൂവില്‍ സേര്‍ച്ച്‌ ചെയ്ത് ഇത് കണ്ടെത്താം. ഇത് നിങ്ങളുടെ കംപ്യൂട്ടര്‍ മുഴുവന്‍ സ്കാന്‍ ചെയ്ത് താത്കാലിക ഫയലുകള്‍, ക്യാഷ്‌ഡ് ഫയലുകള്‍, അപ്ഡേറ്റ് ഫയലുകള്‍, റീസൈക്കിള്‍ ബിന്നില്‍ ഉള്ള ഫയലുകള്‍ എന്നിവ നീക്കം ചെയ്യാന്‍ സഹായിക്കും. ‘ക്ലീന്‍ അപ്പ്‌ സിസ്റ്റം’ എന്നതില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് വിന്‍ഡോസിന്റെ നേരെത്തെയുണ്ടായിരുന്ന പഴയ പതിപ്പ് നീക്കം ചെയ്യാനും സാധിക്കും. ഇതിലൂടെ ജി.ബി കണക്കിന് സ്പേസ് ലഭിക്കാം.

2) വലിയ ആപ്പുകള്‍ നീക്കം ചെയ്യുക

സ്മാര്‍ട്ട്‌ ഫോണ്‍ ആകട്ടെ, പി.സി ആകട്ടെ. ഏതിലായാലും ഭൂരിഭാഗം സ്ഥലവും അപഹരിക്കുന്നത് ആപ്പുകള്‍ അല്ലെങ്കില്‍ സോഫ്റ്റ്‌വെയറുകള്‍ ആണ്. വിന്‍ഡോസ് 10 ല്‍ നിങ്ങള്‍ക്ക് വളരെ അപൂര്‍വമായോ അല്ലെങ്കില്‍ ഉപയോഗിക്കാത്തതോ ആയ ആപ്പുകള്‍ അണിന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും. ഇതിനായി സെറ്റിങ്ങ്സില്‍ പോയി സിറ്റം എന്നതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്നു ആപ്പ്സ് ആന്‍ഡ്‌ ഫീച്ചര്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന എല്ലാ ആപ്പുകളും കാണാന്‍ സാധിക്കും. ആവശ്യമില്ലാത്ത ആപ്പുകളില്‍ ക്ലിക്ക് ചെയ്ത് “അണിന്‍സ്റ്റാള്‍” കൊടുത്താല്‍ മതിയാകും.

3) ഡ്യൂപ്ലിക്കേറ്റ് ഫയലുകള്‍ നീക്കം ചെയ്യുക

ഡിസ്ക് ക്ലീന്‍ അപ്പും, വലിയ അപ്പുകള്‍ നീക്കം ചെയ്തത് കൊണ്ടൊന്നും പ്രശ്നം പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയില്ല. തുടര്‍ന്ന് നിങ്ങള്‍ ഡ്യൂപ്ലിക്കേറ്റ് ഫയലുകള്‍ നീക്കം ചെയ്യണം. ഇതിനായി തേഡ്-പാര്‍ട്ടി ആപ്ലിക്കേഷനുകളെ ആശ്രയിക്കേണ്ടി വരും. ഇവയില്‍ ഏറ്റവും ജനപ്രീതിയുള്ളതാണ് സി.ക്ലീനര്‍. ഡ്യൂപ്ലിക്കേറ്റ് ഫയലുകളും ചിത്രങ്ങളും മറ്റുള്ളവയുമൊക്കെ നീക്കം ചെയ്ത ശേഷം ഇവയുടെ ഒരു ബാക്കപ്പ് ക്ലൌഡ് സ്റ്റോറേജിലോ മറ്റോ സൂക്ഷിക്കുന്നതും നല്ലതായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button