MollywoodCinemaEntertainment

അവന്‍ ഈ ചിത്രത്തില്‍ ചിരിക്കില്ല; തന്‍റെ പുതിയ ചിത്രത്തിലെ നായകനെക്കുറിച്ച് സിദ്ധാര്‍ത്ഥ് ഭരതന്‍

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ വര്‍ണ്യത്തില്‍ ആശങ്ക  എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്നു. കുഞ്ചാക്കോ ബോബന്‍ ചിരിക്കില്ല എന്നാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് സംവിധായകന്‍ സിദ്ധാര്‍ഥ് പറയുന്നു.

ഈ ചിത്രത്തില്‍ അവന്‍ ചിരിക്കുന്നില്ല. കരിയറില്‍ ഇതുവരെ കുഞ്ചാക്കോ ബോബന്‍ ചെയ്ത എല്ലാ കഥാപാത്രങ്ങളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് ഇതാണ്. അവന് പ്രണയത്തോടൊന്നും താല്‍പര്യവുമില്ല. താടി വളര്‍ത്തി ഒരു തെരുവുതെമ്മാടിപ്പോലെ നടക്കുന്ന ഇതിലെ കഥാപാത്രം കുഞ്ചാക്കോ ബോബന്‍റെ ഇതുവരെയുള്ള കഥാപാത്രങ്ങളെ പോലെയല്ലയെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

തൃശൂരിലാമാണ് ചിത്രം ചിത്രീകരിക്കുന്നു. സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. തൃശൂര്‍ ഗോപാല്‍ജിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button