KeralaLatest NewsNews

താരങ്ങള്‍ ലഹരി ഉപയോഗിക്കുന്നത് ഷൂട്ടിങിന് ശേഷം റൂമില്‍ പോയിരുന്നാണ്: തുറന്നു പറഞ്ഞു എന്‍ എം ബാദുഷ

ലൊക്കേഷനില്‍ എത്താന്‍ വൈകുന്ന പ്രശ്‌നങ്ങള്‍ സെറ്റിൽ നേരിടാറുണ്ട്

മലയാള സിനിമയിലെ രണ്ട് യുവ നടന്മാര്‍ക്ക് വിലക്ക് ഏർപ്പെടുത്തിയതിനു പിന്നാലെ സിനിമാ മേഖലയിലെ മയക്ക് മരുന്ന് ഉപയോഗം ചർച്ചയാകുകയാണ്. കഴിഞ്ഞ ദിവസം മയക്ക് മരുന്നിന്റെ ഉപയോഗം കാരണം സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന മകനെ പോലും ഇന്റസ്ട്രിയിലേക്ക് വിടാൻ താത്പര്യമില്ലെന്ന് നടൻ ടിനി ടോം പങ്കുവച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, നിർമ്മാതാവ് എന്‍ എം ബാദുഷയുടെ പ്രതികരണമാണ് വൈറലാവുന്നത്.

read also: ദീപയെ ഞാൻ കംപ്ലീറ്റ് ഒഴിവാക്കി, ഇനി സൈറ മാത്രമെന്നു കുക്കു, മുസ്‌ലിം പെൺകുട്ടിയായി മാറിയെന്നു ദീപ

ലഹരി ഉപയോഗം സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും ഉണ്ടെന്നും ശ്രദ്ധിയ്ക്കപ്പെടുന്ന മേഖലയായത് കൊണ്ട് സിനിമയിലെ കാര്യം പെട്ടന്ന് വാര്‍ത്താ ശ്രദ്ധ ലഭിയ്ക്കുന്നുവെന്നും ബാദുഷ പറഞ്ഞു. ‘സിനിമയില്‍ ഇപ്പോഴുള്ള യുവ തലമുറയില്‍ പെട്ടവരാണ് കൂടുതലും ഇത്തരം ലഹരി മരുന്നുകള്‍ക്ക് അടിമപ്പെട്ടിരിയ്ക്കുന്നത്. ലഹരി മരുന്നിന്റെ ഉപയോഗത്തില്‍ പൊലീസും സര്‍ക്കാരും സംഘടനയും ഒക്കെ ഇടപെട്ടിരിയ്ക്കുകയാണ്. ലൊക്കേഷനില്‍ ഇനി ഷാഡോ പൊലീസ് വിന്യസിയ്ക്കും എന്നാണ് പറഞ്ഞിരിയ്ക്കുന്നത്. എന്നാല്‍ അത് കൊണ്ട് എത്രത്തോളം വിജയകരമാവും ഇക്കാര്യം എന്ന ഉറപ്പില്ല. എല്ലാവര്‍ക്കും ഒരു പേടി തട്ടിയത് കാരണം, മയക്ക് മരുന്നിന്റെ ഉപയോഗം ഗണ്യമായി കുറഞ്ഞേക്കാം. എന്നാല്‍ താരങ്ങള്‍ ലഹരി ഉപയോഗിക്കുന്നത് ഷൂട്ടിങിന് ശേഷം റൂമില്‍ പോയിരുന്നാണ്. അതിനാല്‍ അക്കാര്യത്തില്‍ പ്രൊഡ്യൂസേഴ്‌സിന് കാര്യമായി ഇടപെടാനായി സാധിയ്ക്കില്ല. അത് കാരണം ലൊക്കേഷനില്‍ എത്താന്‍ വൈകുന്ന പ്രശ്‌നങ്ങള്‍ സെറ്റിൽ നേരിടാറുണ്ട്.’- ബാദുഷ പങ്കുവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button