NewsGulf

പരിശുദ്ധമായ വായുവിന് വേണ്ടി 500 മില്യൺ ദിർഹംസ് ചിലവാക്കി ദുബായിൽ പ്രോജക്ട് ഒരുങ്ങുന്നു

ദുബായ്: പരിശുദ്ധമായ വായുവിന് വേണ്ടി 500 മില്യൺ ദിർഹംസ് ചിലവാക്കി ദുബായിൽ പുതിയ പ്രോജക്ട് ഒരുങ്ങുന്നു. 2021 ഓടെ ദുബായിയെ ലോകത്തിലെ ഏറ്റവും ശുദ്ധമായ വായു കിട്ടുന്ന സ്ഥലമാക്കി ഒരുക്കാനാണ് പദ്ധതി. അടുത്ത 5 വർഷത്തിനുള്ളിൽ ദുബായ് നഗരത്തെ തന്നെ മാറ്റിമറിക്കാൻ സഹായിക്കുന്നതായിരിക്കും ഈ പദ്ധതി. ആളുകൾക്ക് താമസിക്കാനും ജോലി ചെയ്യാനുമുള്ള സൗകര്യം ഒരുക്കുക, അതിലൂടെ രാജ്യത്തിന്റെ വളർച്ച എന്നിങ്ങനെയാണ് ഈ പ്രോജക്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു പദ്ധതികൾ.

പരിസ്ഥിതി വകുപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ പട്ടികയിൽ ഏതൊക്കെ ഇടങ്ങളിലാണ് കൂടുതൽ മലിനീകരണം ഉണ്ടാകുന്നതെന്ന് കണ്ടെത്തുകയുണ്ടായി. ഇതെല്ലം ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും സ്മാർട്ട് എയർ ക്വാളിറ്റി സ്റ്റേഷനുകൾ സ്ഥാപിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button