
ദുബായ് : യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മുപ്പത്തിരണ്ടാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് വേദി സന്ദർശിച്ചു. ദുബായ് മീഡിയ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്.
മുപ്പത്തിരണ്ടാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷന്റെ സമാപന ദിനത്തിലാണ് ദുബായ് ഭരണാധികാരി സന്ദർശിച്ചത്. മുപ്പത്തിരണ്ടാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷൻ ഏപ്രിൽ 28-ന് ആരംഭിച്ചിരുന്നു.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഈ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനം സംഘടിപ്പിച്ചത്. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷനാണ് അറേബ്യൻ ട്രാവൽ മാർക്കറ്റ്.
ഇത്തവണത്തെ അറേബ്യൻ ട്രാവൽ മാർക്കറ്റ് പ്രദർശനത്തിൽ 166 രാജ്യങ്ങളിൽ നിന്നുള്ള 2800-ൽ പരം പ്രദർശകർ പങ്കെടുത്തു. ആഗോള ടൂറിസം മേഖലയിലെ ദുബായിയുടെ സ്ഥാനത്തിന് അടിവരയിടുന്നതാണ് ഈ മേളയിലെ പങ്കാളിത്തമെന്ന് ദുബായ് ഭരണാധികാരി ചൂണ്ടിക്കാട്ടി.
Post Your Comments