Latest NewsIndiaNews

150 ഓളം ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റില്‍

കൊല്‍ക്കത്ത•സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നു എന്നാരോപിച്ച് വ്യാഴാഴ്ച പോലീസ് ആസ്ഥാനത്തേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായതിനെത്തുടര്‍ന്ന് 150 ഓളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
 
പ്രാദേശിക സംസ്ഥാന നേതാക്കള്‍ മമതാ സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ പങ്കെടുത്തിരുന്നു. മൂന്ന് വഴികളില്‍ നിന്നും റാലിയായി വന്ന ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പോലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്തു.

തുടര്‍ന്ന് പ്രവര്‍ത്തകര്‍ പോലീസിന് നേരെ പെട്രോള്‍ ബോംബ്‌ എറിയുകയായിരുന്നു. ബോംബേറില്‍ ആര്‍ക്കും പരിക്കില്ല. പ്രതിഷേധക്കാര്‍ നിരവധി പോലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തതായി കൊല്‍ക്കത്ത പോലീസ് ജോയ്ന്റ് കമ്മീഷണര്‍ വിനീത് ഗോയല്‍ പറഞ്ഞു.
 
ബി.ജെ.പി ജനറല്‍സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ അടക്കമുള്ള 150 ഓളം നേതാക്കളേയും പ്രവര്‍ത്തകരെയുമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അക്രമത്തില്‍ നിരവധി ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
 
അതേസമയം, പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നുവെന്ന് വിജയ്‌ വര്‍ഗിയ ആരോപിച്ചു.
 

shortlink

Related Articles

Post Your Comments

Related Articles


Back to top button