Latest NewsNewsIndia

സുഖോയ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി

ഗുവാഹത്തി: സുഖോയ് യുദ്ധവിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയെന്ന് റിപ്പോർട്ട്. മലയാളി പൈലറ്റുമായി കാണാതായ വിമാനത്തിന്റെ അവശിഷ്ട്ടങ്ങളാണ് കണ്ടെത്തിയത്. ഏറ്റവും ഒടുവിൽ റഡാറിൽനിന്ന് അപ്രത്യക്ഷമായതിനു തൊട്ടടുത്തുള്ള ഉൾവനത്തിൽനിന്നാണ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയതെന്നാണ് സൂചന.

പക്ഷെ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെക്കുറിച്ചും യാതൊരു വിവരവും ലഭിച്ചിട്ടില്ല. കരസേനയും വ്യോമസേനയും അസം, അരുണാചൽ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ വനമേഖലകളിൽ ശക്തമായ തിരച്ചിൽ നടത്തിയിരുന്നു.

സുഖോയ് വിമാനം ചൊവ്വാഴ്ചയാണ് തേസ്പുർ വ്യോമത്താവളത്തിൽനിന്നു പരിശീലനപ്പറക്കൽ നടത്തുന്നതിനിടയിൽ അപ്രത്യക്ഷമായത്. തേസ്പുരിൽ നിന്നു 60 കിലോമീറ്റർ പിന്നിട്ടപ്പോൾ വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. തിരുവനന്തപുരം സ്വദേശി അച്യുത് ദേവ് ആണ് വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരിൽ ഒരാൾ. ചൈന അതിർത്തിയിൽനിന്നു 350 കിലോമീറ്റർ അകലെയാണു തേസ്പുർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button