Latest NewsCricketSports

സച്ചിനോടുള്ള ആദരസൂചകമായി കേരളത്തിൽ പോസ്റ്റർ പ്രദർശനം

സച്ചിനോടുള്ള ആദരസൂചകമായി കേരളത്തിൽ പോസ്റ്റർ പ്രദർശനം. കണ്ണൂർ ജില്ലയിലാണ് പോസ്റ്റർ പ്രദർശനം നടക്കുന്നത്.  പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ സച്ചിന്‍റെ വിരമിക്കല്‍ വരെയുള്ള ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രം ചൂണ്ടി കാട്ടുന്ന ‘ഇന്ത്യന്‍ പനോരമ’ എന്ന പേരു നൽകിയ പ്രദര്‍ശനം മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ ചരിത്രവിഭാഗം മേധാവി എം.സി. വസിഷ്ഠാണ് സംഘടിപ്പിച്ചിരിക്കുന്നത്.

സച്ചിന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ദിവസം കൂടികണക്കിലെടുത്താണ്  കണ്ണൂര്‍ ഗവ. ടീച്ചേഴ്സ് ട്രെയിനിങ് സ്കൂളില്‍ പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്ത ചിത്രങ്ങള്‍ കാണാന്‍ നിരവധി കായികപ്രേമികളാണ് എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button