Latest NewsKerala

ബീഫ് വിഷയം ; ഡിവൈഎഫ്‌ഐ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമർശിച്ച് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം ; ബീഫ് വിഷയം ഡിവൈഎഫ്‌ഐ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമർശിച്ച് കുമ്മനം രാജശേഖരൻ. ബിജെപി വിരോധത്തിന്റെ പേരില്‍ ഡിവൈഎഫ്‌ഐ യൂത്ത് കോണ്‍ഗ്രസ് നേതാക്കാള്‍ കശാപ്പുകരായി തെരുവുകളില്‍ പേക്കൂത്ത് നടത്തുന്നത് ഞെട്ടലുളവാക്കുന്നതായും, കശാപ്പുകാരന്റെ മനസ്സുമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഇവരെ ജനങ്ങള്‍ കരുതിയിരിക്കണമെന്നും കുമ്മനം പറഞ്ഞു.

പ്രതിഷേധത്തിന്റെ പേരില്‍ മൃഗങ്ങളെ നടുറോഡില്‍ കൊല്ലുന്നത് സാമാന്യ ബുദ്ധിയുള്ളവര്‍ ചെയ്യുന്ന കാര്യമാണോ എന്ന് ചിന്തിക്കണം. ബീഫ് പാകം ചെയ്ത് വിതരണം ചെയ്യുന്നതിന് പൊതുജന മധ്യത്തില്‍ പരസ്യമായി കശാപ്പ് നടത്തുന്നത് കാട്ടാളത്തമാണെന്നും, ഭാവികേരളത്തെപ്പറ്റി പ്രത്യാശക്ക് വകയില്ലെന്ന് തോന്നിപ്പിക്കുന്ന സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags

Post Your Comments


Back to top button
Close
Close