Latest NewsNewsInternational

അമേരിക്കയില്‍ വെടിവയ്പ്പ് : എട്ട് മരണം

ന്യൂയോര്‍ക്ക്:  അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ് . വെടിവയ്പ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു.
മിസിസിപ്പിയിലുള്ള ലിങ്കണ്‍ കൗണ്ടിയിലാണ് വെടിവെയ്പ്പ് നടന്നത്. വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമം നടത്തിയത് ഇയാളാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. മൂന്ന് വീടുകളിലാണ് വെടിവെപ്പ് നടന്നതെന്ന് മിസിസിപ്പി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. വെടിയേറ്റ് മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button