MollywoodLatest NewsCinemaMovie SongsEntertainment

ചതികളില്‍ വീഴരുത്, സംവിധായകന്‍ വൈശാഖ് പറയുന്നു

കാസ്റ്റിംഗ് കോളുകളെ സംബന്ധിച്ച വ്യാജ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ ഏറി വരികയാണ്‌. ജീത്തുജോസഫ്- പ്രണവ് മോഹന്‍ലാല്‍ ചിത്രത്തില്‍ പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു, സമാനമായ സംഭവം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ചിത്രത്തിലേക്ക് പുതുമുഖ നടന്‍മാരെ തേടുന്നു എന്ന രീതിയിലാണ് പുതിയ പ്രചരണം. വാര്‍ത്ത നിഷേധിച്ചു കൊണ്ട് ചിത്രത്തിന്‍റെ സംവിധായകന്‍ വൈശാഖ് രംഗത്തെത്തി. ഞാൻ മമ്മുക്കയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് കാസ്റ്റിംഗ് കോൾ നടത്തുന്നതായി ചില വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പടരുന്നുണ്ട്. ഇത്തരത്തിലൊരു കാസ്റ്റിങ് കോൾ എന്റെ അറിവിൽ നടന്നിട്ടില്ല. വൈശാഖ് വ്യക്തമാക്കി

shortlink

Post Your Comments


Back to top button