NewsInternational

ജർമ്മനിയും ഇന്ത്യയും കൈകോർക്കുന്നു; എട്ട് കരാറുകളിൽ ധാരണയായി

ബെർലിൻ: ഇന്ത്യയും ജർമ്മനിയും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, രാഷ്ട്രീയ സഹകരണം കൂടുതൽ ശക്തവും ഊഷ്മളവുമാക്കുന്ന 8 കരാറുകളിൽ ഒപ്പുവെച്ചു. ചൊവ്വാഴ്ച ജർമ്മൻ ചാന്‍സലര്‍ ആംഗല മെര്‍ക്കലും നരേന്ദ്രമോദിയുമായി നടന്ന കൂടികാഴ്ചയിലായിരുന്നു കരാറുകളില്‍ ഒപ്പു വയ്ക്കാന്‍ ധാരണയായത്. ചൈനയുടെ സ്വപ്ന പദ്ധതിയായ ‘വൺ ബെൽറ്റ് വൺ റോഡി’ൽ സഹകരിക്കാതെയാണ് ജർമ്മനിയുമായി സുപ്രധാനകരാറുകളിൽ ഒപ്പുവെച്ചിരിക്കുന്നത്. വിദ്യാഭ്യാസം, നഗരവത്കരണം, ഡിജിറ്റല്‍ നയം തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുത്തിയാണ് ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പു വെച്ചിരിക്കുന്നത്.

ജർമനിയും ഇന്ത്യയും ‘ഒരേ തൂവൽ പക്ഷികൾ’ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ബ്രക്സ്റ്റിന്റെയും ട്രംപിന്റെയും കാലത്ത് പരമ്പരാഗത സഖ്യരാജ്യങ്ങളായ അമേരിക്കയെയും ബ്രിട്ടനെയും മാത്രം ആശ്രയിച്ച്‌ മുന്നോട്ട് പോകാനാകില്ലെന്ന് ആംഗല മെർക്കൽ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button