Latest NewsNewsIndia

അമിത് ഷാ കേരളത്തിലേക്ക്

ന്യുഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലേക്ക് വരുന്നു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് വെള്ളിയാഴ്ച അമിത് ഷാ കേരളത്തില്‍ എത്തും. മാത്രമല്ല കൊച്ചിയിലും തിരുവനന്തപുരത്തും പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗം വിളിക്കുമെന്നും ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍ഡിഎ സഖ്യകക്ഷികളേയും ബൗദ്ധിക കേന്ദ്രങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും അമിത് ഷാ കാണും.

കോണ്‍ഗ്രസും ഇടതുകക്ഷികളും ബീഫ് വിഷയത്തില്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ ബി.ജെ.പിയെ ബൂത്ത് തലം മുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് അമിത് ഷായുടെ വരവ്. ഷാ ബൂത്ത്തല യോഗങ്ങളിലും പങ്കെടുക്കും. ബീഫില്‍ ബി.ജെ.പിയുടെ നിലപാട് വ്യക്തമാണ്. നിലവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട വിവാദം നിലപാടില്‍ ശക്തമായി ഉറച്ചുനില്‍ക്കാന്‍ സഹായിക്കുമെന്ന് ബി.ജെ.പിയുടെ ഒരു ജനറല്‍ സെക്രട്ടറി പറയുന്നൂ.

കണ്ണൂരില്‍ കന്നിനെ പരസ്യമായി കശാപ്പ് ചെയ്ത് ഇറച്ചി വിതരണം ചെയ്തതും ഇടത് വലത് കക്ഷികള്‍ ബീഫ് ഫെസ്റ്റ് നടത്തുന്നതും ഗൗരവമായി എടുക്കാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം. ഈ വിഷയം ഉന്നയിച്ച് അണികളില്‍ കൂടുതല്‍ ആവേശം പകരാനാണ് അമിത് ഷായുടെ വരവ്.

അമിത് ഷായ്ക്കു പുറമേ ബി.ജെ.പി കേന്ദ്രമന്ത്രിമാരുടെ സംഘവും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവീസും കേരളത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 15 വരെ അവര്‍ കേരളത്തില്‍ ഉണ്ടാകും. തെക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ വേരൊട്ടം വര്‍ദ്ധിപ്പിക്കാനാണ് സന്ദര്‍ശനങ്ങള്‍. കോണ്‍ഗ്രസിനു പകരമായ ശക്തിയായി വളര്‍ന്നുവരികയാണ് ബി.ജെ.പിയുടെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button