Latest NewsKeralaNews

കോടതിവിധിക്കെതിരെ വി.എം സുധീരൻ കോടതിയിലേക്ക്

തൃശൂർ: ഹൈക്കോടതി വിധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു വി.എം.സുധീരൻ പറഞ്ഞു. ദേശീയപാതയോരത്തെ മദ്യശാലകൾ അടയ്ക്കാനുള്ള സുപ്രീം കോടതി വിധി ചോദ്യം ചെയ്യുന്ന ഹൈക്കോടതി വിധിക്കെതിരെയാണ് വി.എം സുധീരൻ കോടതിയെ സമീപിക്കുന്നത്. വിധി ദുരൂഹമാണെന്ന് സുധീരൻ പറയുന്നു. മദ്യശാലകൾ തുറക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന നിയമത്തിനെതിരെ ഓർഡിനൻസ് കൊണ്ടുവരാനുള്ള തീരുമാനത്തിലൂടെ സംസ്ഥാന സർക്കാർ മദ്യലോബികൾക്കൊപ്പമാണെന്നു വ്യക്തമാക്കിയിരിക്കുന്നു.

ഗവർണർ സംസ്ഥാന സർക്കാരിന്റെ ഓർഡിനൻസിൽ ഒപ്പുവയ്ക്കാൻ തയാറാകരുതെന്നും സുധീരൻ ആവശ്യപ്പെട്ടു. സർക്കാരിനെ നിയന്ത്രിക്കുന്നത് മദ്യലോബിയാണ്. മദ്യവിൽപന കുറഞ്ഞതോടെ ലഹരിമരുന്ന് വിൽപന കൂടിയെന്ന സർക്കാർ പരാമർശം എക്‌സൈസ്- പോലീസ് വകുപ്പുകളുടെ പരാജയത്തെയാണ് തുറന്നുകാട്ടുന്നത്. ഇരുവിഭാഗവും ലഹരിമരുന്ന് മാഫിയയെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും വി.എം.സുധീരൻ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button