Latest NewsNewsIndia

ഇന്ത്യക്കാരുടെ ഇന്റർനെറ്റ് ഉപയോഗം അമ്പരിപ്പിക്കുന്നത്; ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ

ഇന്ത്യക്കാരുടെ ഇന്റർനെറ്റ് ഉപയോഗം അമ്പരിപ്പിക്കുന്നത്. മേരി മീക്കർ ഇന്റർനെറ്റ് ട്രെൻഡ്സ് റിപ്പോർട്ട് പ്രകാരം 27 ശതമാനം ജനങ്ങൾ മാത്രം ഇന്റർനെറ്റ് ഉപയോഗിച്ചിട്ടും ഉപയോക്താക്കളുടെ എണ്ണത്തിൽ ഇന്ത്യ ലോകരാജ്യങ്ങളിൽ രണ്ടാമതാണ്. 35.5 കോടി ഇന്റർനെറ്റ് ഉപയോക്താക്കളാണുള്ളത്. 40 ശതമാനത്തിന്റെ വർധനയാണ് ഓരോ വർഷവും ഉള്ളത്. 35 വയസ്സിനു താഴെയുള്ളവരാണ് ഉപയോക്താക്കളിൽ 72 ശതമാനവും. അതിൽ തന്നെ 15–24 വയസ്സിനിടയിലുള്ളവർ 35 ശതമാനം. ഉപയോക്താക്കളുടെ എണ്ണത്തിൽ ചൈനയാണ് മുന്നിൽ. 355 പേജുകളുള്ള റിപ്പോർട്ടിൽ 55 പേജുകളും ഇന്ത്യയെക്കുറിച്ചാണ്.

മൊബൈൽ വഴി ഇന്ത്യയിൽ 80 ശതമാനം ആളുകൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നു. രാജ്യാന്തര തലത്തിൽ ഇത് 50 ശതമാനം മാത്രമാണ്. 34 ശതമാനവും ഉപയോഗിക്കുന്നത് സമൂഹമാധ്യമങ്ങൾക്കും ഇൻസ്റ്റന്റ് മെസേജിങ്ങിനുമാണ്. ഇന്ത്യക്കാർ ആഴ്ചയിൽ ശരാശരി 28 മണിക്കൂറെങ്കിലും മൊബൈൽ ഉപയോഗിക്കുമ്പോൾ ടിവി കാഴ്ചയ്ക്കായി മാറ്റിവയ്ക്കുന്നത് നാലു മണിക്കൂർ മാത്രം. അച്ചടിച്ച പ്രസിദ്ധീകരണങ്ങൾക്കായി മാറ്റിവയ്ക്കുന്നതു രണ്ടു മണിക്കൂർ.

ചൈനയെ ഒഴിച്ചു നിർത്തിയാൽ ആൻഡ്രോയിഡിന്റെ ഫോണുകൾ ഏറ്റവുമധികം സമയം ഉപയോഗിക്കുന്നത് ഇന്ത്യയാണ്. 2014 ൽ 6000–7500 കോടി മണിക്കൂറുകളായിരുന്നെങ്കിൽ 2016 ൽ അത് 15000 കോടിയായി. ഇന്ത്യയിലെ വയർലെസ് ഡേറ്റാ ഉപയോഗം ഒൻപതു മടങ്ങായി വർധിച്ചു.

ജൻധൻ യോജന, ഡിജിറ്റൽ ഇന്ത്യ പദ്ധതികൾ വന്നെങ്കിലും ബിസിനസുകൾക്കു കാര്യമായ ഗുണമുണ്ടായില്ല. ഒരു ബിസിനസ് റജിസ്റ്റർ ചെയ്യാൻ 26 ദിവസം ഇന്ത്യയിലെടുക്കുമ്പോൾ യുഎസിൽ അതു നാലു മാസമാണ്. ബിസിനസ് സൗഹൃദമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 130–ാമത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button