KeralaLatest NewsNews

സെക്രട്ടറിയേറ്റിൽ നിന്ന് ആളിലെങ്കിലും വിവരങ്ങൾ ലഭിക്കാനുള്ള സംവിധാനം ഒരുങ്ങുന്നു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ നിന്ന് ആളിലെങ്കിലും വിവരങ്ങൾ ലഭിക്കാനുള്ള സംവിധാനം ഒരുങ്ങുന്നു. ലിങ്ക് ഓഫീസര്‍ സംവിധാനമാണ് ഫയലുകളില്‍ തീര്‍പ്പുകല്‍പ്പിക്കാനും ഉത്തരവിറക്കാനും സര്‍ക്കാര്‍ നടപ്പാക്കുന്നത്. അതിനാൽ തന്നെ ഇനി മുതൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഇല്ലെന്നകാരണത്താല്‍ സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ മടക്കാന്‍ കഴിയില്ല.

ജോലികളുടെ നടത്തിപ്പിനും ഉത്തരവുകള്‍ ഇറക്കുന്നതിനുമുള്ള പ്രധാന തടസ്സമായിരുന്നു വകുപ്പ് ചുമതലക്കാരുടെ അഭാവം. ഈ അവസ്ഥയ്ക്ക് പ്രതിവിധിയായിട്ടാണ് പുതിയ സംവിധാനം. അവധിയിലുള്ള ഉദ്യോഗസ്ഥന്റെ ചുമതല സമാന തസ്തികയിലുള്ള മറ്റൊരാള്‍ക്ക് നല്‍കുന്ന സംവിധാനമാണിത്. സെക്ഷന്‍ ഓഫീസര്‍തലം മുതല്‍ ലിങ്ക് ഓഫീസര്‍ സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി.

അഡീഷണല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, അണ്ടര്‍ സെക്രട്ടറി എന്നിവരുടെ അഭാവത്തില്‍ അതേ വകുപ്പിലുള്ള മറ്റ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധപ്പെട്ട വിഭാഗത്തിന്റെ ചുമതല സ്വമേധയാ വന്നുചേരും. ഇതിലൂടെ ഫയലുകള്‍ വൈകുന്നതിലെ കാലതാമസം ഒഴിവാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button