KeralaLatest News

കാണാതായ കുട്ടികള്‍ ഗോവയില്‍

കല്‍പറ്റ : പള്ളിക്കുന്നില്‍ നിന്ന് കാണാതായ കുട്ടികളെ ഗോവയില്‍ അന്വേഷണ സംഘം ഏറ്റുവാങ്ങി. കഴിഞ്ഞദിവസം ഗോവയില്‍ കണ്ടെത്തിയതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിരുന്നു. മേയ് 21നാണ് പള്ളിക്കുന്ന് ചുണ്ടക്കര മാത്യുവിന്റെ മകന്‍ അഭിജിത്തിനെയും (14) പാലപ്പറ്റ ജോസഫിന്റെ മകന്‍ നിഖില്‍ ജോസഫിനെയും (15) കാണാതായത്. തുടര്‍ന്ന് കമ്പളക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് മീനങ്ങാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ സ്‌ക്വാഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. രണ്ടാഴ്ചത്തെ അന്വേഷണത്തിനിടയില്‍ കഴിഞ്ഞദിവസം ഗോവയിലെത്തി കുട്ടികളെ തിരികെ നാട്ടിലേക്ക് കൂട്ടുകയായിരുന്നു. ഗോവയിലെ കടക്കാരനാണ് കുട്ടികളെ കണ്ടെത്താന്‍ സഹായിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button