Latest NewsInternational

മോദി പാരീസില്‍: ഫ്രഞ്ച് പ്രസിഡന്റുമായി നിര്‍ണായക ചര്‍ച്ച

പാരീസ്: പ്രധാനമന്ത്രി നരേന്ദ്രമോദി പരീസിലെത്തി. മോദിയുടെ യൂറോപ്യന്‍ യാത്രയുടെ അവസാന ഘട്ടമാണ് പാരീസ് സന്ദര്‍ശനം. ഇന്ന് മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തും. പല സുപ്രധാന തീരുമാനങ്ങള്‍ ചര്‍ച്ചയിലൂടെ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

വെള്ളിയാഴ്ച റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷികയോഗത്തിലും മറ്റ് സുപ്രധാന യോഗങ്ങളിലും പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി ഫ്രാന്‍സിലേക്ക് തിരിച്ചത്.

യുഎന്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്, ഓസ്ട്രിയന്‍ ചാന്‍സലര്‍ ക്രിസ്റ്റ്യന്‍ കേന്‍, തുടങ്ങിയ പ്രമുഖരെയും മോദി സന്ദര്‍ശിച്ചിരുന്നു. ആറു ദിവസം കൊണ്ടാണ് മോദി ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍, റഷ്യ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button