Latest NewsInternational

പ്രചരിക്കുന്നത് നുണക്കഥകളെന്ന് കോഹ്‌ലി

 

ലണ്ടന്‍ : ഇന്ത്യന്‍ ടീമില്‍ കളിക്കാരും പരിശീലകന്‍ അനില്‍ കുംബ്ലെയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രതികരണവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. കുംബ്ലെയുമായി യാതൊരു വിധത്തിലുള്ള പ്രശ്‌നമില്ലെന്നും എല്ലാം നുണക്കഥകളാണെന്നും കോഹ്‌ലി വ്യക്തമാക്കി. ഞായറാഴ്ച്ച പാകിസ്താനെതിരായ ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോഹ്‌ലി.

ടീം ഇപ്പോള്‍ പാകിസ്താനെതിരായ മത്സരത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുറത്തു വരുന്ന വാര്‍ത്തകള്‍ പോലെ ടീമിനുള്ളില്‍ ഒരു പ്രശ്‌നവുമില്ലെന്നും കോഹ്‌ലി വ്യക്തമാക്കി. കുംബ്ലെയുമായി അഭിപ്രായവ്യത്യാസമുണ്ടാകുന്നതെന്ന് സാധാരണമാണെന്നും കോലി പ്രതികരിച്ചു ” അഭിപ്രായവ്യത്യാസങ്ങളും സമാന അഭിപ്രായങ്ങളുമുണ്ടാകും. എനിക്ക് മുഴുവനായി അറിയാത്ത ഒരു കാര്യത്തെ കുറിച്ച് ഞാന്‍ അഭിപ്രായം പറയുന്നില്ല” കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.
ഏതൊരു ഡ്രസ്സിങ് റൂമിലുമുണ്ടാകുന്നതു പോലെ ചെറിയ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഇന്ത്യന്‍ ടീമിലുമുണ്ട്. നമ്മുടെ വീട്ടില്‍ പോലും ചിലപ്പോള്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. അതിനര്‍ഥം കുടുംബത്തില്‍ മുഴുവന്‍ പ്രശ്‌നമുണ്ട് എന്നല്ലെന്നും കോഹ്‌ലി പറഞ്ഞു.

കുംബ്ലെയും കോലിയും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും കുംബ്ലെയുടെ പരിശീല രീതിയോട് യോജിച്ചു പോകാനാകില്ലെന്ന് കോഹ്‌ലി ബി.സി.സി.ഐയോട് പരാതിപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടാതെ ഇന്ത്യന്‍ ടീമിന്റെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് കുംബ്ലെക്കെതിരെ ആരോപണം വരികിയും ചെയ്തിരുന്നു. അതിനിടയില്‍ കുംബ്ലെയും കോലിയും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോയും പുറത്തു വന്നിരുന്നു. കോലിയെ കുംബ്ലെ പരിശീലനത്തിന് സഹായിക്കുന്നതായിരുന്നു വീഡിയോയിലുള്ളത്. ഈ പ്രശ്‌നങ്ങളെല്ലാം ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കയില്‍ നില്‍ക്കെയാണ് കോഹ്‌ലിയുടെ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button