Latest NewsNewsGulf

ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും അവസാനിപ്പിച്ചു : ഖത്തര്‍ പൗരന്മാരോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ട് അറബ് രാജ്യം

ദുബായ്: ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിച്ഛേദിക്കുന്നതായി സൗദി അറേബ്യയും ബഹ്‌റൈനും യു.എ.ഇയും ഈജിപ്തും പ്രഖ്യാപിച്ചു. ഇറാനുമായി ബന്ധമുള്ള തീവ്രവാദി സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി തങ്ങളുടെ രാജ്യത്ത് ഖത്തര്‍ അസ്ഥിരത സൃഷ്ടിക്കുകയാണ് എന്നാണ് ബഹ്‌റൈന്റെ ആരോപണം. ഖത്തര്‍ പൗരന്മാരോട് രാജ്യം വിട്ടുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനായി 14 ദിവസം അനുവദിച്ചു. 48 മണിക്കൂറിനകം രാജ്യം വിട്ടു പോകാനാണ് നയതന്ത്ര ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുള്ളത്. അല്ലെങ്കില്‍ പുറത്താക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഖത്തറുമായുള്ള വ്യോമകടല്‍ അതിര്‍ത്തിയെല്ലാം ബഹ്‌റൈന്‍ അടച്ചു. ഖത്തറുമായുള്ള കടല്‍വ്യോമ അതിര്‍ത്തി അടയ്ക്കുന്നതായും ഭരണകൂടം പ്രഖ്യാപിച്ചു.

കൂടാതെ 48 മണിക്കൂറിനകം രാജ്യം വിട്ടുപോകാന്‍ ഖത്തര്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് യു.എ.ഇയും ആവശ്യപ്പെട്ടിരുന്നു ഖത്തറികള്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനവും തല്‍ക്കാലം നിരോധിച്ചിട്ടുണ്ട്. 14 ദിവസത്തിനകം ഖത്തറികളോട് രാജ്യം വിടാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ആവശ്യമായ മുന്‍ കരുതല്‍ എടുക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തറുമായുള്ള എല്ലാ അതിര്‍ത്തിയും 24 മണിക്കൂറിനകം അടയ്ക്കുമെന്നും ട്വിറ്ററില്‍ യു.എ.ഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.

shortlink

Post Your Comments


Back to top button