CricketLatest NewsSports

കളിക്കളത്തെ മാന്യമായ പെരുമാറ്റം ; വീണ്ടും ആരാധക ശ്രദ്ധനേടി യുവരാജ്

കളിക്കളത്തെ മാന്യമായ പെരുമാറ്റത്തിലൂടെ വീണ്ടും ആരാധക ശ്രദ്ധ നേടി യുവരാജ്. സാധാരണ ഇന്ത്യ പാക് മത്സരം എന്ന് കേൾക്കുമ്പോൾ വീറും വാശിയുമാണ് ഉണ്ടാകുക. എന്നാൽ ഇവിടെ പാക് ആരാധകരുടെ പോലും ഹൃദയം കീഴടക്കും വിധം സ്‌പോട്‌സ്മാന്‍ സ്പിരിറ്റില്‍ മാത്രമാണ് ടീം ഇന്ത്യ കളിച്ചത്.

ഇന്നല നടന്ന ഇന്ത്യ പാക് മത്സരത്തിലെ 46ാം ഓവറില്‍ പരിക്കേറ്റ് നിലത്തിരുന്ന പാക് പേസ് ബൗളര്‍ വഹാബ് റിയാസിനെ ആശ്വസിപ്പിക്കാന്‍ ഇന്ത്യന്‍ താരം യുവരാജ് എത്തിയത് ഏവരുടെയും ശ്രദ്ധയാകർഷിച്ചു. പരിക്കേറ്റ പാക് താരത്തെ സ്വാന്തനിപ്പിക്കുന്ന യുവരാജ് ഇന്ത്യയുടെ പാകിസ്താനും തമ്മിലുളള ശത്രുത കളിയില്‍ മാത്രമാണെന്ന് തെളിക്കുകയായിരുന്നു, ഇതുകണ്ട പാക് ആരാധകര്‍ പോലും എഴുനേറ്റ് നിന്ന് കൈയ്യടിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button