CinemaMollywoodMovie SongsEntertainment

ഹാസ്യ ചക്രവര്‍ത്തിക്കായി മലയാള സിനിമാലോകത്തിന്‍റെ കാത്തിരിപ്പ്

ജഗതി ശ്രീകുമാര്‍ എന്ന അതുല്യ പ്രതിഭയെ മലയാള സിനിമയ്ക്ക് നഷ്ടമായിട്ട് അഞ്ചു വര്‍ഷങ്ങളോളം കഴിഞ്ഞിരിക്കുന്നു. 2012- കോഴിക്കോട് വച്ചുണ്ടായ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി ശ്രീകുമാര്‍ സിനിമാ ലോകത്തേക്ക് വീണ്ടും തിരിച്ചെത്തുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.

ലോക സിനിമയില്‍ തന്നെ പകരം വയ്ക്കാനില്ലാത്ത ജഗതി ശ്രീകുമാര്‍ എന്ന അതുല്യ നടന്‍ ഇവിടെ അഭിനയിച്ചു തകര്‍ത്തത് ആയിരത്തോളം വേറിട്ട കഥാപാത്രങ്ങളാണ്. എം.പദ്മകുമാര്‍ സംവിധാനം ചെയ്ത ജയറാം ചിത്രം ‘തിരുവമ്പാടി തമ്പാനി’ലാണ് ജഗതി ശ്രീകുമാര്‍ അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ ജഗതിയുടെ ശബ്ധമായിരുന്നില്ല ഉപയോഗിച്ചത്. ജഗതി ശ്രീകുമാര്‍ എന്ന മഹാനടന്‍റെ തിരിച്ചുവരവ്‌ ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍. അപകടത്തില്‍ നിന്ന് മുക്തനായി വരുന്ന ജഗതി ശ്രീകുമാറിനെ മലയാള സിനിമാ ലോകം ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ്. തിരിച്ചു വരവില്‍ ജഗതിയുടെ ആദ്യ ചിത്രം ഏതായിരിക്കും എന്ന ആകാംഷയും പ്രേക്ഷകര്‍ പങ്കുവെക്കുന്നു. ആറു മാസങ്ങള്‍ക്ക് മുന്‍പ് ആറ്റുകാല്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ താരം മോഹന്‍ലാലിന്റെ ഒഫിഷ്യല്‍ വെബ്‌സൈറ്റായ ദി കംപ്ലീറ്റ് ആക്ടറിന്റെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തിരുന്നു. തിരുവനന്തപുരത്ത് നടന്ന അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടന വേദിയിലും മലയാളത്തിന്‍റെ ഹാസ്യ സാമ്രാട്ടിന്റെ സാന്നിധ്യമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button