CinemaMollywoodMovie SongsEntertainment

ഭരത് ഗോപി അവസാനകാലത്ത് ആര്‍എസ്എസ് വേദികളിലെത്തിയത് അച്ഛന്റെ സ്വാതന്ത്ര്യമാണ്- മുരളീ ഗോപി

കലാകാരന്‍ രാഷ്ട്രീയപ്രസ്ഥാനവുമായി കൈകോര്‍ക്കരുതെന്നാണ് വ്യക്തിപരമായി തന്റെ അഭിപ്രായമെന്നു നടനും തിരക്കഥാകൃത്തുമായ മുരളീ ഗോപി. താന്‍ ഒരു രാഷ്ട്രീയത്തിലുമില്ല. എല്ലാ രാഷ്ട്രീയത്തോടും വ്യക്തിപരമായി അകന്നുനില്‍ക്കുന്നു. ടിയാന്‍ പോലുള്ള തന്‍റെ സിനിമകള്‍ അത് പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ മീറ്റ് ദി എഡിറ്റേഴ്‌സില്‍ പങ്കെടുത്തപ്പോള്‍ മുരളീ ഗോപി അഭിപ്രായപ്പെട്ടു. താന്‍ സംഘപരിവാറുകാരനല്ല. അച്ഛന്‍ ഭരത് ഗോപി അവസാനകാലത്ത് ആര്‍എസ്എസ് വേദികളിലെത്തിയത് അച്ഛന്റെ മാത്രം സ്വാതന്ത്ര്യമാണ്. സിനിമയെ രാഷ്ട്രീയമായി കാണുന്നതില്‍ തെറ്റില്ല. പക്ഷേ അതിനെ വെറും വാര്‍ത്തയായി മാറ്റരുത്. ‘ഈ അടുത്തകാലത്ത്’ എന്ന സിനിമയില്‍ ഒരു നഗരത്തിന്റെ വ്യത്യസ്ത കാഴ്ചകളാണ് അവതരിപ്പിച്ചത്. ആര്‍എസ്എസ് ശാഖ കാണിച്ചതുകൊണ്ട് അത് ആര്‍എസ്എസ് സിനിമയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിജയിക്കാന്‍ സാധ്യതയ്ക്ക് വേണ്ടി ചേരുവ ചേര്‍ത്ത് താന്‍ എഴുതാറില്ല.

പൃഥ്വിരാജ് സംവിധായകനും മോഹന്‍ലാല്‍ നായകനുമാകുന്ന ലൂസിഫറിന്റെ തിരക്കുകളിലാണ് മുരളിഗോപി. ചിത്രം 2018 മെയില്‍ തീയറ്ററുകളിലെത്തുമെന്ന് മുരളീ ഗോപി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button