CinemaMovie SongsBollywoodEntertainment

ഇതിനാണോ തന്നെ ഇന്ത്യയിൽ നിന്ന് ഇവിടെ വരെ കൊണ്ടുവന്നത് പൊട്ടിത്തെറിച്ചു ഷാരൂഖ്‌ (വീഡിയോ)

ബോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാൻ അല്‍പം ചൂടനാണെന്നാണ് പൊതുവെയുള്ള സംസാരം. പൊതു വേദികളിലും മറ്റും തനിക്കിഷ്ടപ്പെടാത്ത ചോദ്യങ്ങളോ സന്ദർഭങ്ങളോ ഉണ്ടായാല്‍ നല്ലരീതിയില്‍ അദ്ദേഹം പ്രതികരിക്കാറുമുണ്ട്. അത്തരം ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച.

ഒരു ഈജിപ്ഷ്യന്‍ റിയാലിറ്റി പരിപാടിക്കിടെയാണ് ഉണ്ടായ ചില സംഭവങ്ങളാണ് വീഡിയോ. അതില്‍ ഷാരൂഖിന് തന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അവതാരകനെ കൊല്ലാന്‍ ശ്രമിക്കുന്നുമുണ്ട്. സെലിബ്രിറ്റികളെ പറ്റിക്കുന്നഒരു പരിപാടിയാണിത്‌. ഈ ഷോയുടെ പകുതിയില്‍ വച്ച് ഷാരൂഖ് ഇറങ്ങി പോകുകയും ചെയ്തു.
മരുഭൂമിയിലെ മണൽചുഴിയിൽ അകപ്പെട്ട് കിടക്കുന്ന ഷാരൂഖും യുവതിയും. അവരുടെ അരികിലേക്ക് നടന്നുവരുന്ന ഭീമാകാരനായ ഒരു കൊമോഡോ ഡ്രാഗന്‍ വരുന്നു. അവതാരകന്‍ തന്നെയാണ് ഡ്രാഗനായി എത്തിയതെന്ന് തിരിച്ചറിഞ്ഞ താരം ഷോയില്‍ ദേഷ്യപ്പെട്ടു. ഷാരൂഖിന്റെ ദേഷ്യം കണ്ട് അവതാരകൻ മാപ്പുപറഞ്ഞെങ്കിലും രക്ഷയുണ്ടായില്ല. ‘ഇതിനാണോ തന്നെ ഇന്ത്യയിൽ നിന്ന് ഇവിടെ വരെ കൊണ്ടുന്നതെന്നും മാപ്പർഹിക്കാൻ പറ്റാത്ത തെറ്റാണെന്നും ഷാരൂഖ് അവതാരകനോട് പറഞ്ഞു.കൂടാതെ ഷോ പകുതിയില്‍ ഉപേക്ഷിക്കുകയും ചെയ്തു.

എന്നാൽ ഇത് പരിപാടിയുടെ പ്രൊമോഷന്‍റെ ഭാഗമായി ഇരുവരും ചേർന്നുള്ള തന്ത്രമാണെന്നും ചില റിപ്പോര്‍ട്ട് ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button