ലണ്ടന്‍: മദ്യരാജാവ് വിജയ് മല്യയെ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ടീമും അവഗണിച്ചു. വിരാട് കോഹ്ലിയുടെ ലണ്ടനില്‍ സംഘടിപ്പിച്ച ചാരിറ്റി ഡിന്നറില്‍ പങ്കെടുക്കാനാണ് വിജയ് മല്യ എത്തിയത്. വിരാട് കോഹ്ലിയും അനില്‍ കുംബ്ലെയും അടങ്ങുന്ന ഇന്ത്യന്‍ ടീമിനൊപ്പം സച്ചിന് തെണ്ടുല്‍ക്കറും ചടങ്ങിനെത്തിയിരുന്നു.
എന്നല്‍ ഇവരൊന്നും വിജയ് മല്യയെ മൈന്റ് ചെയ്തില്ല. മല്ല്യയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ബി.സി.സി.ഐയ്ക്ക് റിപ്പോര്‍ട്ട് ലഭിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് ശേഖരണത്തിന്റെ ഭാഗമായാണ് ചാരിറ്റി ഡിന്നര്‍ സംഘടിപ്പിച്ചത്.
കോഹ്ലിയോ, അദ്ദേഹത്തിന്റെ ഫൗണ്ടേഷനോ മല്ല്യയെ ഡിന്നറിന് ക്ഷണിച്ചിട്ടില്ല. ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട ആരെങ്കിലും മല്ല്യയെയും വിളിച്ചതായിരിക്കാമെന്നും ബി.സി.സി.ഐ വക്താവ് വ്യക്തമാക്കി.
നേരത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-പാകിസ്താന് മത്സരം കാണാന്‍ എഡ്ജ്ബാസ്റ്റണില് വിജയ് മല്ല്യ എത്തിയത് വന്‍വിവാദമായിരുന്നു. സ്റ്റേഡിയത്തിലിരുന്ന വിജയ്മല്ല്യ മത്സരം കാണുന്നതിന്റെയും സുനില്‍ ഗവാസ്ക്കറുമായി സംസാരിക്കുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തു വന്നത് വന്‍ ചര്‍ച്ചാ വിഷയമായിരുന്നു.
Post Your Comments