CinemaMollywoodLatest NewsMovie SongsEntertainment

ലോകസിനിമാരംഗത്ത് ചരിത്രം കുറിച്ച് ബാലചന്ദ്രമേനോന്‍

ലോക സിനിമാ ലോകത്ത് മറ്റൊരു ചരിത്രം കുറിക്കുകയാണ് മലയാളത്തിന്റെ സ്വന്തം സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍. ലോകസിനിമാരംഗത്ത് ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയത്തോടൊപ്പം കഥ, തിരക്കഥ, സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചവ്യക്തി എന്ന ഖ്യാതി ഇനി മലയാളിയായ ബാലചന്ദ്രമേനോനു സ്വന്തം. 29 ചിത്രങ്ങളാണ് മേനോൻ ഇപ്രകാരം ഒരുക്കിയത്. മലയാള സിനിമയിൽ 40 വർഷങ്ങൾ പൂർത്തിയാക്കിയ ബാലചന്ദ്ര മേനോനെ റോസസ് ദ് ഫാമിലി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ച ചടങ്ങിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി.

തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത, ആര്‍ക്കും മാതൃകയാക്കാന്‍ സാധിക്കുന്ന ഒരു വ്യക്തിത്വമാണ് ബാലചന്ദ്ര മേനോനെന്ന് അടൂർ അഭിപ്രായപ്പെട്ടു. പ്രതിസന്ധികാലില്‍ തളരാത്ത, രോഗത്തെ പോലും തോൽപിച്ച അദ്ദേഹം സിനിമാ പ്രവർത്തകർക്ക് ഊർജവും ആത്മവിശ്വാസവും നൽകുന്നയാളാണ്. കാലഘട്ടത്തിന്റെ സ്പിരിറ്റ് ഉൾക്കൊള്ളുകയും അതിനൊപ്പം മുന്നോട്ടുപോകുകയും ചെയ്യുന്ന ബാലചന്ദ്രമേനോന് ഇനിയും ഒരുപാടുകാലം മുന്നോട്ടുപോകാൻ സാധിക്കുമെന്നും അത് അടൂര്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button